Advertisement

തമിഴ്‌നാട് രാജ്ഭവനിലെ മൂന്ന് ജീവനക്കാർക്ക് കൂടി കൊവിഡ്; ഗവർണർ ക്വാറന്റീനിൽ

July 29, 2020
1 minute Read

തമിഴ്‌നാട് രാജ്ഭവനിലെ മൂന്ന് ജീവനക്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് ഗവർണർ ബൻവാരിലാൽ പുരോഹിത് നിരീക്ഷണത്തിൽ പോയി. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഗവർണർ ക്വാറന്റീനിൽ പോയത്. ഗവർണറുടെ ആരോഗ്യനില തൃപ്തികരമാണെന്ന് രാജ്ഭവൻ പ്രസ്താവനയിൽ അറിയിച്ചു.

ചെന്നൈയിൽ കൊവിഡ് രൂക്ഷമായ പശ്ചാത്തലത്തിൽ രാജ്ഭവൻ ജീവനക്കാരുടെ ഇടയിൽ പരിശോധന നടത്തിരുന്നു. 38 ജീവനക്കാർക്ക് നടത്തിയ പരിശോധനയിൽ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്നാണ് ഗവർണർ ക്വാറന്റീനിൽ പോയത്.

Read Also :രാജ്യത്ത് 12 ദിവസത്തിൽ അഞ്ച് ലക്ഷം കൊവിഡ് കേസുകളുടെ വർധന; പരിശോധനയുടെ എണ്ണം മറ്റ് രാഷ്ട്രങ്ങളെ അപേക്ഷിച്ച് കുറവ്

Story Highlights coronavirus, Tamil nadu, Governor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top