കേരളത്തിലെ കൊവിഡ് മരണനിരക്ക് കുറവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

കേരളത്തിലെ കൊവിഡ് മരണനിരക്ക് ദേശീയ ശരാശരിയേക്കാള്‍ കുറവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിലെ മരണനിരക്ക് .31 ശതമാനം മാത്രമാണ്. സാമ്പിള്‍ പരിശോധനകളുടെ എണ്ണം കേരളത്തില്‍ കുറവാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കേരളത്തില്‍ സാമ്പിള്‍ പരിശോധനകളുടെ എണ്ണം ദേശീയ ശരാശരിയേക്കാള്‍ കുറവാണ്. കേരളത്തിന്റെ പരിശോധനാ നിരക്ക് പത്ത്‌ലക്ഷത്തില്‍ 219 ആണ്. ദേശീയ തലത്തില്‍ ഇത് 314 ആണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ആരോഗ്യ മന്ത്രാലയത്തിന്റെ സെക്രട്ടറി രാജേഷ് ഭൂഷണാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ മരണനിരക്ക് 2.21 ശതമാനമാണ്. പരിശോധനകളുടെ എണ്ണത്തില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ പിന്നിലാണ്. കേരളത്തില്‍ പത്ത് ലക്ഷത്തില്‍ 212 പേരെയാണ് പരിശോധിക്കുന്നത്. ദേശീയ തലത്തില്‍ പത്ത്‌ലക്ഷത്തില്‍ 314 പേരെ പരിശോധിക്കുന്നുണ്ട്. രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ട അവസ്ഥയിലാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Story Highlights – covid death, Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here