തിരുവനന്തപുരം ജില്ലയിലെ ലാര്‍ജ് ക്ലസ്റ്ററുകളുടെ സമീപ മേഖലകളിലേക്ക് കൊവിഡ് പടരുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം ജില്ലയിലെ ലാര്‍ജ് ക്ലസ്റ്ററുകളുടെ സമീപ മേഖലകളിലേക്ക് കൊവിഡ് പടരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, പൊഴിയൂര്‍ എന്നീ ലാര്‍ജ് ക്ലസ്റ്ററുകളുടെ സമീപ മേഖലകളിലേക്ക് രോഗം പകരുന്നുണ്ട്. ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴു മുതല്‍ വൈകിട്ട് നാലുവരെ പ്രവര്‍ത്തന അനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് പ്രതിരോധത്തിനായി ശക്തമായ നടപടികളാണ് ഒരുക്കിയിരിക്കുന്നത്. 23 സിഎഫ്എല്‍ടിസികളില്‍ 2500 കിടക്കകള്‍ ഒരുക്കിയിട്ടുണ്ട്. 1612 പേര്‍ ഇപ്പോള്‍ വിവിധ സിഎഫ്എല്‍ടിസികളില്‍ കഴിയുന്നുണ്ട്. 888 കിടക്കകളോളം ഒഴിവുണ്ട്. ഇനിയും കൂടുതല്‍ സിഎഫ്എല്‍ടിസികള്‍ സജ്ജമാക്കാനുള്ള ശ്രമത്തിലാണ്.
Read Also : സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 506 പേര്‍ക്ക്; സമ്പര്‍ക്കത്തിലൂടെ 375 പേര്‍ക്ക് രോഗം
അടുത്ത ഘട്ടത്തില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയെ കൊവിഡ് ഹോസ്പിറ്റലാക്കും. ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികള്‍ക്ക് നഗരത്തില്‍ തന്നെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളജിലും ആവശ്യമായ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ജനറല്‍ ആശുപത്രിയിലെ ഒന്‍പതാം വാര്‍ഡിലെ രോഗികളെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് അവിടെ തന്നെ ചികിത്സിക്കും. 769 ബെഡ്ഡുകളാണ് ജനറല്‍ ആശുപത്രിയിലുള്ളത്. 25 ഐസിയു കിടക്കകളുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights – covid Thiruvananthapuram district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here