Advertisement

കൊവിഡ്; ഇന്നത്തെ കണക്ക് പൂര്‍ണമല്ലെന്ന് മുഖ്യമന്ത്രി

July 30, 2020
Google News 4 minutes Read
cm pinarayi vijayan press meet

സംസ്ഥാനത്ത് ഇന്ന് പുറത്ത് വിട്ട കൊവിഡ് കണക്കുകള്‍ പൂര്‍ണമല്ലെന്ന് മുഖ്യമന്ത്രി പിറണറായി വിജയന്‍.
ഐസിഎംആര്‍ പോര്‍ട്ടലുമായി ബന്ധപ്പെട്ട് സാങ്കേതിക ജോലി നടക്കുന്നതിനാല്‍ ഇന്ന് ഉച്ചവരെയുള്ള ഫലമാണ് ഉള്‍പ്പെടുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 794 പേര്‍ രോഗമുക്തി നേടി. കൊവിഡ് ബാധിച്ച് ഇന്ന് രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി ആലിക്കോയ, എറണാകുളം വാഴക്കുളം സ്വദേശി ബീപാത്തു എന്നിവരാണ് മരിച്ചത്. 375 പേര്‍ക്ക് ഇന്ന് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. അതില്‍ 29 പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശത്ത് നിന്ന് വന്ന 31 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 40 പേര്‍ക്കും രോഗം ബാധിച്ചു. 37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 21,533 സാമ്പിളുകളാണ് പരിശോധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തൃശൂര്‍ – 83
തിരുവനന്തപുരം – 70
പത്തനംതിട്ട -59
ആലപ്പുഴ -55
കോഴിക്കോട് -42
കണ്ണൂര്‍ -39
എറണാകുളം -34
മലപ്പുറം -32
കോട്ടയം -29
കാസര്‍ഗോഡ് -28
കൊല്ലം -22
ഇടുക്കി -6
പാലക്കാട് -4
വയനാട് -3

രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം -220
കൊല്ലം -83
പത്തനംതിട്ട -81
ആലപ്പുഴ -20
കോട്ടയം -49
ഇടുക്കി -31
എറണാകുളം -69
തൃശൂര്‍ -68
പാലക്കാട് -36
മലപ്പുറം -12
കോഴിക്കോട് -57
വയനാട് -17
കണ്ണൂര്‍ -47
കാസര്‍ഗോഡ് -4

Story Highlights covid today’s figures are not complete; CM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here