‘മൈക്ക് കാണുമ്പോള്‍ നിയന്ത്രണം വിടരുത്’ ; CPIM നേതാക്കൾക്ക് താക്കീതുമായി മുഖ്യമന്ത്രി

മൈക്ക് കാണുമ്പോൾ നിയന്ത്രണം വിടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻറെ താക്കീത്. തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചർച്ച ചെയ്യാന്‍ ചേർന്ന യോഗത്തിലാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും പങ്കെടുത്ത ശില്പശാലയിൽ ആരുടേയും പേര് എടുത്തു പറയാതെയാണ് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയത്.
അതേസമയം, രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. നാളെ രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണൽ ആരംഭിക്കുക.
Read Also: ദേശീയപതാക കാവിയാക്കണമെന്ന പരാമർശം; ബിജെപി നേതാവ് എൻ ശിവരാജനെതിരെ കേസ്
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് നടന്ന ഉപതിരഞ്ഞെടുപ്പ് എന്ന നിലയിൽ എൽഡിഎഫിനും യുഡിഎഫിനും നിലമ്പൂർ ഫലം നിർണായകമാണ്. ഭരണവിരുദ്ധ വികാരം അലയടിച്ചു എന്ന് തെളിയിക്കാൻ യുഡിഎഫും, മൂന്നാം പിണറായി സർക്കാരിലേക്കുള്ള വാതിൽ എന്ന് വിശേഷിപ്പിക്കാൻ എൽഡിഎഫും, ശക്തി തെളിയിച്ചു എന്ന് ഉറപ്പിക്കാൻ പി. വി അൻവറും ഇങ്ങനെ രാഷ്ട്രീയ കേരളം സൂക്ഷ്മതയോടെ നോക്കുന്ന ഒട്ടനവധി ചലനങ്ങൾക്കും പൊട്ടിത്തെറികൾക്കുമുള്ള സാധ്യത തേക്കിന്റെ നാട് ഒളിപ്പിക്കുന്നു. പാലക്കാട് ലഭിച്ചതിനേക്കാൾ ഭൂരിപക്ഷം ഉണ്ടാകുമെന്നാണ് കെപിസിസി അധ്യക്ഷന്റെ പ്രതീക്ഷ.
ആദ്യം വഴിക്കടവ് പഞ്ചായത്തിലെ ബൂത്തുകൾ ആണ് എണ്ണുന്നത്. ഇവിടെ ലഭിക്കുന്ന വോട്ടുകളിൽ നിന്ന് തന്നെ ട്രെൻഡ് വ്യക്തമാകും. വോട്ടെണ്ണലിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി ജില്ലാ ഭരണകൂടവും അറിയിച്ചു.
Story Highlights : CM Pinarayi vijayan warns CPIM leaders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here