തിരുവനന്തപുരം സ്വർണക്കടത്ത്; യുഎഇ കോൺസുലേറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ നീക്കം

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ യുഎഇ കോൺസുലേറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ തീരുമാനം. കേസ് അന്വേഷിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചത്. സ്വർണം കടത്തിയത് അറ്റാഷെയുടെ അറിവോടെയാണെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നീക്കം. ഇത് സംബന്ധിച്ച നടപടി ഉടൻ ഉണ്ടാകും.
Read Also :തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി സരിത്ത് റിമാൻഡിൽ
കോൺസുലേറ്റ് സ്വർണക്കടത്ത് അറ്റാഷെയുടെ അറിവോടെയാണെന്ന് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്‌ന സുരേഷ് മൊഴി നൽകിയിരുന്നു. സ്വർണം കടത്തിയ ദിവസങ്ങളിൽ സ്വപ്നയെ അറ്റാഷെ നൂറിലധികം തവണ ഫോണിൽ വിളിച്ചുവെന്ന് അന്വേഷണ സംഘവും കണ്ടെത്തിയിരുന്നു. ജൂൺ 30 മുതൽ ജൂലൈ 5 വരെയുള്ള ദിവസങ്ങളിലാണ് അറ്റാഷെ സ്വപ്നയെ വിളിക്കുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വർണം പിടിച്ചുവച്ച ദിവസം 22 തവണ അറ്റാഷെ സ്വപ്നയെ വിളിച്ചിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
Story Highlights – Attache, UAE Consulate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here