കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ദഹിപ്പിക്കുന്നതിലൂടെ രോഗം വ്യാപിക്കുമെന്ന പ്രചാരണം വ്യാജം [24 Fact check]

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ദഹിപ്പിക്കുന്നതിലൂടെ രോഗം വ്യാപിക്കുമെന്ന പ്രചാരണം വ്യാജം. കോട്ടയം മുട്ടമ്പലത്ത് ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം തടഞ്ഞതിനെ ചുറ്റിപറ്റിയാണ് ഇത്തരത്തിലൊരു പ്രചാരണം നടന്നത്. കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ മൃതദേഹം ദഹിപ്പിക്കുന്ന സമയത്തുണ്ടാവുന്ന പുകയിലൂടെ വൈറസ് വ്യാപനം നടക്കുമെന്നും മൃതദേഹത്തില്‍ നിന്നുള്ള സ്രവങ്ങളിലൂടെ വൈറസ് വ്യാപിക്കുമെന്നായിരുന്നു പ്രചാരണം.
എന്നാല്‍, കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ദഹിപ്പിക്കുന്ന പുകയിലൂടെ വൈറസ് വ്യാപിക്കില്ല
എന്നതാണ് യാഥാര്‍ത്ഥ്യം. കൊറോണ വൈറസിന്റെ വ്യാപനത്തിന് സ്രവത്തിന്റെ സാന്നിധ്യം അത്യാവശ്യമാണ്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്ത് വരുന്ന സ്രവത്തിലൂടെയാണ് വൈറസ് വ്യാപനം നടക്കുന്നത്. കൊവിഡ് ബാധിച്ച് മരിച്ച് ആളുകളുടെ മൃതദേഹം സംസ്‌കരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ മാനദണ്ഡങ്ങളിലും ഇത് വ്യക്തമാണ്.
ഉയര്‍ന്ന ചൂടിലാണ് മൃതദേഹം ദഹിപ്പിക്കുന്നത്. മൃതദേഹത്തിന് സ്വമേധയാ സ്രവം പുറത്ത് എത്തിക്കാന്‍ സാധിക്കില്ല. ഇത്തരം വൈറസ് വ്യാപന സമയത്ത് മൃതദേഹ സംസ്‌കാരത്തിന് സ്വീകരിക്കാവുന്ന മികച്ച രീതിയാണ് ദഹിപ്പിക്കുന്നത്. മൃതദേഹം ദഹിപ്പിച്ച ശേഷമുള്ള ചാരം മതപരമായ ആചാരങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനും വിലക്കില്ല.
Story Highlights – covid is spread by cremation is false
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here