ദുരിതബാധിതര്‍ക്ക് കരുതലുമായി ഫായിസ് എത്തി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

പൂവുണ്ടാക്കുന്ന വീഡിയോ അപ്‌ലോഡ് ചെയ്തതിലൂടെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ മലപ്പുറം കുഴിമണ്ണ കുഴിഞ്ഞൊളം പറക്കാട് സ്വദേശി മുഹമ്മദ് ഫായിസ് തനിക്ക് സമ്മാനമായി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. മലപ്പുറം ജില്ലാ കളക്ടറേറ്റില്‍ എത്തിയാണ് മുഹമ്മദ് ഫായിസ് തുക കൈമാറിയത്.
തനിക്ക് സമ്മാനമായി ലഭിച്ച 10,313 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫായിസ് സംഭാവന ചെയ്തത്. പരാജയത്തില്‍ തളരരുതെന്ന ഒരു നല്ല സന്ദേശമാണ് ഫായിസ് നല്‍കിയതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
മില്‍മ ഫായിസിന്റെ വാക്കുകള്‍ പരസ്യത്തിനായി ഉപയോഗിക്കുകയും ഫായിസിന് 10,000 രൂപ സമ്മാനമായി നല്‍കുകയും ചെയ്തിരുന്നു. കുഴിമണ്ണ ഇസ്സത്തുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയും കുഴിഞ്ഞളം പാറക്കാട് സ്വദേശിയായ അബ്ദുള്‍ മുനീര്‍ സഖാഫിയുടെയും മൈമൂനയുടെയും മകനാണ് മുഹമ്മദ് ഫായിസ്.
Story Highlights – social media star muhammad faiz
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here