കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ദഹിപ്പിച്ച് വരാപ്പുഴ അതിരൂപതയും

ചരിത്രം തിരുത്തി വരാപ്പുഴ അതിരൂപതയും. കൊവിഡ് ബാധിച്ച് മരിച്ച വിശ്വാസിയുടെ മൃതദേഹം ദഹിപ്പിച്ചു. ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ച ലൂസി ജോര്‍ജിന്റെ മൃതദേഹമാണ് കാക്കനാട് ചെമ്പുമുക്ക് സിമിത്തേരിയില്‍ ദഹിപ്പിച്ചത്. നേരത്തെ ആലപ്പുഴ രൂപതയും സമാന തീരുമാനം നടപ്പാക്കിയിരുന്നു.
കത്തോലിക്ക സഭ പൊതുവായി മൃതദേഹം ദഹിപ്പിക്കുന്നതിന് അനുമതികള്‍ നല്‍കിയിട്ടുണ്ടെങ്കിലും അത് നടപ്പിലാക്കിയിരുന്നില്ല. നിലവിലെ പ്രത്യേക സാഹചര്യത്തില്‍ മൃതദേഹം ദഹിപ്പിക്കാന്‍ വരാപ്പുഴ അതിരൂപത അനുമതി നല്‍കുകയായിരുന്നു. വരാപ്പുഴ അതിരൂപതാ അധ്യക്ഷന്‍ സര്‍ക്കുലറിലൂടെ ഇക്കാര്യം വിശ്വാസികളെ അറിയിച്ചിരുന്നു.
വരാപ്പുഴ അതിരൂപതയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ മൃതദേഹം സംസ്‌കരിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വൈദികര്‍ എത്തി പ്രാര്‍ത്ഥനാ ചടങ്ങുകള്‍ അടക്കം നടത്തി.
Story Highlights – varapuzha archdiocese
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here