Advertisement

തിരുവനന്തപുരം കൊച്ചുതുറയില്‍ വൃദ്ധസദനത്തിലെ 35 പേര്‍ക്ക് കൊവിഡ്

July 31, 2020
1 minute Read
covid test

തിരുവനന്തപുരം കൊച്ചുതുറ ശാന്തിഭവന്‍ വൃദ്ധസദനത്തിലെ 35 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 27 അന്തോവാസികള്‍ക്കും ആറ് കന്യാസ്ത്രികള്‍ക്കും രണ്ട് ജീവനക്കാര്‍ക്കുമാണ് രോഗബാധ. തിരുവനന്തപുരം പുല്ലുവിള ക്ലസ്റ്ററില്‍ ഉള്‍പ്പെട്ട സ്ഥലമാണ് കൊച്ചുതുറ.

വലിയതരത്തില്‍ ആശങ്ക നിലനിന്നിരുന്ന പുല്ലുവിളയ ക്ലസ്റ്ററില്‍ ഉള്‍പ്പെടുന്ന വൃദ്ധസദനത്തിലാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. അന്തേവാസികളെല്ലാം അന്‍പതു വയസിനു മുകളില്‍ പ്രായമുള്ളവരാണ്. അതിനാല്‍ ഇത് വലിയ തരത്തില്‍ ആശങ്കയുളവാക്കുന്നുണ്ട്.

പുല്ലുവിള ഒരു കൊവിഡ് ക്ലസ്റ്റര്‍ മേഖലയാണ്. അതോടൊപ്പം തന്നെ നിരവധിപേര്‍ ഈ മേഖലയില്‍ താമസിക്കുന്നുണ്ട്. അതിനാല്‍ ഇവിടെ പരിശോധനകളുടെ എണ്ണം കൂട്ടിയിരുന്നു. ഇങ്ങനെ നടത്തിയ പരിശോധനയിലാണ് 35 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

Story Highlights covid, old age home Kochuthura

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top