രാജ്യത്ത് കൊവിഡ് കേസുകൾ 16 ലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് കേസുകൾ 16 ലക്ഷം കടന്നു. പുതിയ രോഗികൾ റെക്കോർഡ് വേഗത്തിൽ വർധിക്കുകയാണ്. 24 മണിക്കൂറിനിടെ 55,000ൽ അധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. മരണസംഖ്യയിൽ ഇറ്റലിയെ മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്ത് എത്തി. അതേസമയം, രാജ്യത്തെ രോഗമുക്തി നിരക്ക് 64.54 ശതമാനമായി ഉയർന്നു.

രാജ്യത്തെ ആകെ പോസിറ്റീവ് കേസുകൾ 1,638,870 ആയി. ബുധനാഴ്ചയാണ് 15 ലക്ഷം കടന്നത്. രണ്ട് ദിവസം കൊണ്ട് വർധിച്ചത് 107,201 കേസുകൾ. ആകെ മരണം 35747 ആയി ഉയർന്നു. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 55,078 പോസിറ്റീവ് കേസുകളും 779 മരണവും.

പ്രതിദിന കേസുകളുടെ എണ്ണത്തിൽ രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം മഹാരാഷ്ട്ര വീണ്ടും ഒന്നാം സ്ഥാനത്തെത്തി. ആന്ധ്ര രണ്ടാം സ്ഥാനത്ത്. തമിഴ്‌നാടിനെ പിന്നിലാക്കി കർണാടകയാണ് മൂന്നാം സ്ഥാനത്ത് നിൽക്കുന്നത്.

ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, അസം, ഒഡിഷ, തെലങ്കാന, ഗുജറാത്ത് സംസ്ഥാനങ്ങളിൽ രോഗവ്യാപനം രൂക്ഷമായി. രാജ്യത്ത് പ്രതിദിന പരിശോധനകളുടെ എണ്ണം ആറ് ലക്ഷം കടന്നു. ഇന്നലെ 642,588 സാമ്പിളുകൾ പരിശോധിച്ചെന്ന് ഐസിഎംആർ വ്യക്തമാക്കി. 24 മണിക്കൂറിനിടെ 37,223 പേർ രോഗമുക്തരായി.

Story Highlights covid cases have crossed 16 lakh in the country

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top