പ്ലസ് ടു ഒരുമിച്ച് പാസായി അച്ഛനും അമ്മയും മകനും

അച്ഛനും അമ്മയും മകനും ഒരുമിച്ചിരുന്നു പഠിച്ച് പരീക്ഷയിൽ വിജയം നേടിയതിന്റെ സന്തോഷത്തിലാണ് ഒരു കുടുംബം. മലപ്പുറം മങ്കടയിലാണ് ഈ അപൂർവ പരീക്ഷയെഴുത്ത് നടന്നത്. മങ്കട വെള്ളിലയിലെ വീട്ടിൽ കഴിഞ്ഞ രണ്ട് കൊല്ലവും 43കാരനായ വിദ്യാർത്ഥി മുഹമ്മദ് മുസ്തഫയും ഭാര്യ നുസൈബയും ഇവരുടെ മകൻ ഷമ്മാസും മത്സരിച്ചാണ് പഠിച്ചിരുന്നത്.
മാതാപിതാക്കൾ +2 തുല്യതാ പരീക്ഷയിൽ മികച്ച വിജയം നേടിയപ്പോൾ, മകനും ഉയർന്ന മാർക്കോടെ ഹയർസെക്കന്ററി കടമ്പ കടന്നു. രണ്ട് കൊല്ലത്തിനൊടുവിൽ ബാപ്പയും ഉമ്മയും മകനുമുൾപ്പെടുന്ന മൂന്ന് പ്ലസ്ടു വിദ്യാർത്ഥികളും ഉന്നത വിജയം നേടി. മുതിർന്ന വിദ്യാർത്ഥികൾക്ക് പാതിവഴിയിൽ മുറിഞ്ഞ് പോയ വിദ്യാഭ്യാസം വർഷങ്ങൾക്ക് ശേഷം തിരികെ കിട്ടിയ സന്തോഷമാണ്.
ഉമ്മയേയും ഉപ്പയേയും സഹപാടികളായി കിട്ടിയ അപൂർവ ഭാഗ്യത്തിന്റെ സന്തോഷത്തിലാണ് മകൻ ശമാസ്. തിരക്കുകൾക്കിടയിലും കൂടെയിരുന്ന് പഠിച്ചു പാസായ മാതാപിതാക്കളെക്കുറിച്ച് മകന് ഏറെ അഭിമാനമാണ്. സ്വയം പഠിച്ചും തങ്ങളുടെ മൂന്ന് മക്കളെയും പഠിപ്പിച്ചും ജീവിതവും പഠനവും മുന്നോട്ട് കൊണ്ട് പോകുമെന്ന് പ്രഖാപിക്കുന്ന ഈ വിദ്യാർത്ഥി ദമ്പതികൾ സമാനതകളില്ലാത്ത മാതൃക തന്നെയാണ്.
Story Highlights – plus two full pass family
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here