കൊവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ച് ഹജ്ജ്; ചിത്രങ്ങൽ

കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഇക്കൊല്ലം ഹജ്ജിന് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. ആയിരത്തോളം ആഭ്യന്തര തീർഥാടകർ മാത്രമാണ് ഇത്തവണ ഹജ്ജ് നിർവഹിക്കുന്നത്. ഇതിൽ 70 ശതമാനവും സൗദിക്കകത്തുള്ള 160 രാജ്യങ്ങളിൽ നിന്നുള്ള വിദേശികളാണ്. പൂർണമായും സൗദി ഗവൺമെന്റിന്റെ ചെലവിലാണ് തീർഥാടകർ ഹജ്ജ് നിർവഹിക്കുന്നത്. സാമൂഹിക അകലം പാലിച്ചുള്ള ഹജ്ജ് കർമങ്ങളുടെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Read Also : ഹജ്ജ് കർമങ്ങൾ ഇന്ന് ആരംഭിക്കും
20 വീതം തീർഥാടകർ അടങ്ങിയ സംഘങ്ങളായാണ് ഹജ്ജ് കർമങ്ങൾ നിർവഹിക്കുക. ശാരീരിക അകലം പാലിക്കുന്നത് ഉൾപ്പെടെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഹജ്ജ് നിർവഹിക്കാനുള്ള സൗകര്യങ്ങളെല്ലാം പുണ്യസ്ഥലങ്ങളിൽ നേരത്തെ പൂർത്തിയാക്കിയിരുന്നു. തമ്പുകളിൽ ഓരോ തീർഥാടകനും ഒൻപത് സ്‌ക്വയർ മീറ്റർ സ്ഥലം അനുവദിക്കും. ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളിൽ അഞ്ചാമത്തെ കർമമായ ഹജ്ജ് കൊവിഡിന്റെ പശ്ചാത്തലത്തിലും മുടങ്ങാൻ പാടില്ല എന്ന സൗദിയുടെ തീരുമാനത്തെ തുടർന്നാണ് നിയന്ത്രണങ്ങൾ പാലിച്ച് കൊണ്ട് ഹജ്ജ് കർമങ്ങൾ നടക്കുന്നത്. കൊവിഡ് നെഗറ്റീവ് ആണെന്ന് ഉറപ്പ് വരുത്തിയവരെ ഓൺലൈൻ രജിസ്‌ട്രേഷൻ വഴിയാണ് ഹജ്ജിനായി തെരഞ്ഞെടുത്തത്. സൗദിക്കകത്തുള്ള 160 രാജ്യങ്ങളിലെ പൗരൻമാർ ഹജ്ജ് നിർവഹിക്കുന്നുണ്ടെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. 20നും 65നും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമാണ് ഹജ്ജിന് അവസരം നൽകിയിട്ടുള്ളത്.
Read Also : ഇത്തവണ ഇന്ത്യയിൽ നിന്ന് ഹജ്ജ് യാത്ര ഉണ്ടാവില്ല; സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍
സാധാരണ 25 ലക്ഷത്തോളം തീർഥാടകരാണ് എല്ലാ വർഷവും ഹജ്ജ് നിർവഹിക്കാറുള്ളത്. ഇന്ത്യയിൽ നിന്നുള്ള രണ്ട് ലക്ഷം തീർഥാടകർ ഉൾപ്പെടെ 18 ലക്ഷത്തോളം വിദേശ തീർഥാടകർ ഹജ്ജിന് എത്താറുണ്ട്. ഇത്തവണ വിദേശത്ത് നിന്നും തീർഥാടകർ ഇല്ലാത്തത് കൊണ്ടാണ് സൗദിക്കകത്തുള്ള ഏതാനും വിദേശികൾക്ക് അവസരം നൽകിയത്. ഇത്തവണത്തെ ഹജ്ജ് തീർത്ഥാടകരിൽ ഒരു മലയാളിയും ഉൾപ്പെട്ടിരുന്നു. മലപ്പുറം മഞ്ചേരി സ്വദേശി അബ്ദുൽ ഹസീബ് ആണ് ആ ഭാഗ്യവാൻ.
Story Highlights – Socially Distanced Hajj pictures
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here