ഇന്നത്തെ പ്രധാനവാർത്തകൾ (31/07/2020)

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് ആലുവ സ്വദേശി
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ആലുവ എടയപ്പുറം സ്വദേശി എം.പി അഷറഫാണ് മരിച്ചത്. കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ജനശദാബ്ദി എക്സ്പ്രസിലെ യാത്രക്കാരന് കൊവിഡ് സ്ഥിരീകരിച്ചു; മൂന്ന് കംപാർട്ട്മെന്റുകൾ സീൽ ചെയ്തു
ജനശദാബ്ദി എക്സ്പ്രസിലെ യാത്രക്കാരന് യാത്രയ്ക്കിടെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തൃശൂരിൽ എത്തിയപ്പഴാണ് കൊവിഡ് പരിശോധനാ ഫലം ലഭിച്ചത്.
കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ നാളെ മുതൽ
കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ നാളെ മുതൽ പുനഃരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെയുള്ള സ്ഥലങ്ങളിലാണ് സർവീസ് നടക്കുക.
കൊല്ലം ജില്ലാ കളക്ടർ ബി അബ്ദുൾ നാസർ സ്വയം നിരീക്ഷണത്തിൽ. കൊവിഡ് പ്രാഥമിക ബന്ധമുള്ള ആൾ കളക്ടറേറ്റിൽ എത്തിയതിനെ തുടർന്നാണ് തീരുമാനം. കളക്ടറേറ്റ് ജീവനക്കാരോടും നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചു.
ശ്രീചിത്രയിൽ ഒരു ഡോക്ടർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരത്ത് കൊവിഡ് ആശങ്ക രൂക്ഷമാകുന്നു. തീരദേശ മേഖലയിലെ കൊവിഡ രൂക്ഷമാകുന്നതിനിടെ വിവിധ ഇടങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെടുന്നതും ആശങ്കപ്പെടുത്തുന്നുണ്ട്.
സ്വപ്നയെ നിരവധി തവണ വിളിച്ചു; ഗൺമാൻ ജയഘോഷിനെ ചോദ്യം ചെയ്യും
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ യുഎഇ കോൺസുലേറ്റിലെ ഗൺമാൻ ജയഘോഷിനെ ചോദ്യം ചെയ്യും.
തിരുവനന്തപുരം സ്വർണക്കടത്ത്; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതിൽ കസ്റ്റംസിൽ അതൃപ്തി
തിരുവനന്തപുരം സ്വർണക്കടത്ത് കേസ് അന്വേഷിച്ചിരുന്ന കസ്റ്റംസ് പ്രിവന്റീവ് ജോയിന്റ് കമ്മീഷണർ അനീഷ് രാജിനെ സ്ഥലം മാറ്റിയതിൽ ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് അതൃപ്തി.
‘രമേശ് ചെന്നിത്തല കോൺഗ്രസിനുള്ളിലെ സർ സംഘ് ചാലക്’; രൂക്ഷ വിമർശനവുമായി കോടിയേരി ബാലകൃഷ്ണൻ
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രമേശ് ചെന്നിത്തല കോൺഗ്രസിനുള്ളിലെ സർ സംഘ് ചാലകെന്ന് കോടിയേരി പറഞ്ഞു.
ആർഎസ്എസുമായി ബന്ധമുണ്ടായിരുന്നത് പതിനഞ്ച് വയസുവരെ മാത്രമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള. അവരുടെ ആശയങ്ങൾ ശരിയല്ലെന്ന് തോന്നിയതോടെ പതിനഞ്ചാം വയസിൽ ആ ബന്ധം ഉപേക്ഷിച്ചുവെന്നും രാമചന്ദ്രൻപിള്ള പറഞ്ഞു.
ശ്രേയാംസ് കുമാർ രാജ്യസഭയിലേക്ക്; എൽഡിഎഫ് സ്ഥാനാർത്ഥിയാകും
എൽജെഡി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ് കുമാർ രാജ്യസഭയിലേക്ക്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി ശ്രേയാംസ് കുമാർ മത്സരിക്കും.
‘സുശാന്തിന്റെ മരണത്തിൽ മുംബൈ പൊലീസ് സഹകരിക്കുന്നില്ലെന്ന് ബിഹാർ അഡ്വക്കേറ്റ് ജനറൽ
സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തിൽ മുംബൈ പൊലീസ് സഹകരിക്കുന്നില്ലെന്ന ആരോപണവുമായി ബിഹാർ അഡ്വക്കേറ്റ് ജനറൽ ലളിത് കിഷോർ. മുംബൈയിലെത്തിയ പാട്ന പൊലീസ് സംഘവുമായി സഹകരിക്കുന്നില്ലെന്നാണ് ആരോപണം.
Story Highlights – News round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here