Advertisement

അയോധ്യയിലെ ശിലാ സ്ഥാപന ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാവർക്കും കൊവിഡ് പരിശോധന നിർബന്ധമാക്കും

August 1, 2020
2 minutes Read

അയോധ്യയിലെ ശിലാ സ്ഥാപന ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാവർക്കും കൊവിഡ് പരിശോധന നിർബന്ധമാക്കാൻ തീരുമാനം. ഒരു പൂജാരിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. ക്ഷേത്ര നിർമാണ ശിലാ സ്ഥാപന ചടങ്ങുകളുടെ പുനഃക്രമീകരിച്ച സമയവും ക്ഷേത്ര നിർമാണ ട്രസ്റ്റ് പ്രഖ്യാപിച്ചു. അതേസമയം, പാർട്ടി നിലപാടിന് വിരുദ്ധമായി മുൻ മധ്യപ്രദേശ് മുഖ്യമന്ത്രികൂടിയായ കമൽനാഥ് അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് അനുകൂലമായി രംഗതെത്തി.

വിപുലമായ ക്രമീകരണങ്ങൾ ശിലാസ്ഥാപനത്തിന് മുന്നോടിയായി നടക്കുന്ന അയോധ്യയിൽ ഒരു പൂജാരി കൊവിഡ് ബാധിതനായതുണ്ടാക്കുന്ന ആശങ്ക ചെറുതല്ല. കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ കർശന ജാഗ്രയതായാണ് മേഖലയിൽ അധികൃതർ പുലർത്തുന്നത്. ചതടങ്ങിൽ പങ്കെടുക്കുന്നവർക്കും പരോക്ഷമായി ചടങ്ങിൽ പങ്കെടുക്കുന്നവർക്കും കൊവിഡ് പരിശോധന പൂർണമായും നടത്താനാണ് നിവലവിലെ തീരുമാനം ക്ഷേത്ര നിർമാണ ശിലാ സ്ഥാപന ചടങ്ങുകളുടെ സമയം ക്രമീകരിച്ചതും ഇതിന്റെ കൂടെ അടിസ്ഥാനത്തിലാണ്.

5-ാം തീയതി ശിലാ സ്ഥാപനം ഉച്ചയ്ക്ക് 12.15ന് പ്രധാനമന്ത്രി നടത്തുമെന്ന് ക്ഷേത്ര നിർമാണ ട്രസ്റ്റ് അറിയിച്ചു. ചടങ്ങുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മൂന്ന് മണിക്കൂറാകും അയോധ്യയിൽ ഉണ്ടാവുക.

അതേസമയം, ക്ഷേത്ര നിർമാണ വിഷയത്തിൽകോൺഗ്രസ് നേതൃത്വത്തെ തള്ളി മുൻ മധ്യപ്രദേശ് മുഖ്യമന്ത്രികൂടിയായ കമൽനാഥ് തന്റെ അഭിപ്രായം വ്യക്തമാക്കി. രാമക്ഷേത്ര നിർമാണം ഉടൻ വേണ്ടത് അനിവാര്യമാണെന്ന് കമൽനാഥ് ഫേസ് ബുക്കിൽ കുറിച്ചു. അനുമതി ലഭിച്ചാൽ ചടങ്ങിൽ പങ്കെടുക്കുമെന്നും മുൻ മന്ത്രി വ്യക്തമാക്കി.

Story Highlights covid examination will be mandatory for all those attending the stone laying ceremony in ayodhya

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top