സർക്കാർ പരിശോധനയിൽ വിശ്വാസമില്ല; കൊവിഡ് ബാധിതനായ മകനെ ആശുപത്രിയിലേക്ക് വിടില്ലെന്ന് മാതാപിതാക്കൾ

പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്തിൽ കൊവിഡ് ബാധിതനായ മകനെ ആശുപത്രിയിലേക്ക് വിടില്ലെന്ന് ശഠിച്ച് മാതാപിതാക്കൾ. ആരോഗ്യപ്രവർത്തകർ എത്തിയെങ്കിലും മകനെ ആശുപത്രിയിലേക്ക് വിടാൻ ഇവർ തയ്യാറായില്ല. ഇന്നലെ രോഗം സ്ഥിരീകരിച്ച കുട്ടി ഇപ്പൊഴും വീട്ടിൽ തുടരുകയാണ്.
സർക്കാർ പരിശോധനയിൽ തങ്ങൾക്ക് വിശ്വാസമില്ലെന്നാണ് കുട്ടിയുടെ മാതാപിതാക്കൾ പറയുന്നത്. തങ്ങൾ സ്വകാര്യ ആശുപത്രിയിൽ പരിശോധന നടത്തി ഫലം പോസിറ്റീവാണെങ്കിൽ ആശുപത്രിയിലേക്ക് മാറാമെന്നാണ് ഇവരുടെ നിലപാട്. ഇവർ രാവിലെ തിരുവല്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പോയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ ക്വാറൻ്റീൻ നിയമങ്ങൾ ലംഘിച്ചതിന് കേസ് രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ആരോഗ്യവകുപ്പ് അധികൃതർ ഇപ്പോഴും ഇവരുടെ വീട്ടിൽ തുടരുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here