സംസ്ഥാനത്ത് ഇന്ന് 880 സമ്പർക്ക രോഗികൾ; 58 പേരുടെ ഉറവിടം അവ്യക്തം

880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 58 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 241 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 151 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 83 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 80 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 61 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 52 പേര്‍ക്കും, വയനാട് ജില്ലയിലെ 44 പേര്‍ക്കും, കോട്ടയം ജില്ലയിലെ 38 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 35 പേര്‍ക്കും, എറണാകുളം ജില്ലയിലെ 33 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 26 പേര്‍ക്കും, കൊല്ലം ജില്ലയിലെ 27 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 7 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 2 പേര്‍ക്കുമാണ് പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
Read Also : സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞു. ഇതില്‍ 259 പേര്‍ തിരുവനന്തപുരം ജില്ലയിലാണ്. കാസര്‍ഗോഡ് ജില്ലയിലെ 153 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 141 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 95 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 85 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 76 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 67 പേര്‍ക്കും, എറണാകുളം ജില്ലയിലെ 59 പേര്‍ക്കും, കോട്ടയം, പാലക്കാട് ജില്ലകളിലെ 47 പേര്‍ക്ക് വീതവും, വയനാട് ജില്ലയിലെ 46 പേര്‍ക്കും, കൊല്ലം ജില്ലയിലെ 35 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 14 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ മരണമടഞ്ഞ രണ്ടു വ്യക്തികളുടെ പരിശോധനാഫലവും ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി പത്രക്കുറിപ്പില്‍ അറിയിച്ചു.
Story Highlights – covid social contact patients are 880
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here