Advertisement

‘കൈതോല പായവരിച്ച്’ ഗാനത്തിന്റെ സൃഷ്ടാവ് ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു

August 1, 2020
Google News 3 minutes Read
folk song artist jithesh kakkidippuram passes away

നാടൻ പാട്ട് കലാകരൻ ജിതേഷ് കക്കിടിപ്പുറം നിര്യാതനായി. കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ‘കൈതോല പായവരിച്ച്’, ‘പാലോം പാലോം’ തുടങ്ങി നിരവധി നാടൻപാട്ടുകളുടെ സൃഷ്ടാവാണ് ജിതേഷ് കക്കിടിപ്പുറം.

മലപ്പുറം ജില്ലയിലെ കക്കിടിപ്പുറം സ്വദേശിയായ ജിതേഷ് പെയിന്റിംഗ് തൊഴിലാളിയായിരുന്നു. വർഷങ്ങൾക്കുമുമ്പ് അവിചാരിതമായി എഴുതിയ പാട്ടായിരുന്നു മലയാളികൾ ഏറ്റു പാടിയ കൈതോല പായ വിരിച്ച് എന്ന മനോഹരമായ നാടൻപാട്ട്.

സ്വന്തമായി എഴുതി ചിട്ടപ്പെടുത്തിയ ഗാനങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു അദ്ദേഹം. പാലോം പാലോം എന്നു തുടങ്ങുന്ന ജിതേഷിന്റെ നാടൻപാട്ട് ഏറെ ഹിറ്റായിരുന്നു.

മാന്ത്രിക സ്പർശമുള്ള പാട്ടുകളിലൂടെ മലയാളികളുടെ മനംകവർന്ന ജിതേഷ് സ്വന്തമായി നാടൻ പാട്ട് സംഘം നടത്തുന്നുണ്ട്. ആതിരമുത്തൻ എന്ന നാടൻപാട്ട് ട്രൂപ്പ് ഇദ്ദേഹത്തിന്റേതാണ്.

Story Highlights folk song artist jithesh kakkidippuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here