Advertisement

സ്വർണക്കടത്ത്; കൊച്ചി വിമാനത്താവളത്തിൽ എൻഐഎ പരിശോധന

August 1, 2020
Google News 1 minute Read
gold smuggling nia airport

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എൻഐഎ പരിശോധന. എൻഐഎ ഡിഐജി കെബി വന്ദനയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഇന്ന് ഉച്ചക്ക് ശേഷമായിരുന്നു പരിശോധന. കൊച്ചി വിമാനത്താവളം വഴിയും സ്വർണം കടത്തിയിരുന്നു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കസ്റ്റംസ് ഉദ്യോഗസ്ഥരുമായി വന്ദനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കൂടിക്കാഴ്ച നടത്തി. സ്വർണക്കടത്ത് കേസിലെ പ്രതി റമീസ് ഈ വിമാനത്താവളം വഴി തോക്ക് കടത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങളും എൻഐഎ അന്വേഷിച്ചു.

Story Highlights gold smuggling case nia at kochi airport

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here