കോട്ടയം ഏറ്റുമാനൂര്‍ ക്ലസ്റ്ററില്‍ 20 പേര്‍ക്ക്കൂടി കൊവിഡ്

കോട്ടയം ഏറ്റുമാനൂര്‍ ക്ലസ്റ്ററില്‍ 20 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ ഏഴുപേര്‍ക്കും അതിരമ്പുഴ പഞ്ചായത്തില്‍ 13 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഏറ്റുമാനൂര്‍ മാര്‍ക്കറ്റ് കേന്ദ്രീകരിച്ചാണ് ക്ലസ്റ്റര്‍ രൂപപ്പെട്ടിരിക്കുന്നത്. 148 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഏഴ് പേര്‍ക്ക് ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ രോഗം ബാധിച്ചിരിക്കുന്നത്. അതോടൊപ്പം അതിരമ്പുഴ പഞ്ചായത്തിലും കൊവിഡ് വ്യാപിക്കുകയാണ്. 89 പേരില്‍ നടത്തിയ പരിശോധയില്‍ 13 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ വിവിധ മാര്‍ക്കറ്റുകളില്‍ ആന്റിജന്‍ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.
Story Highlights – Kottayam Ettumanoor cluster covid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here