വനംവകുപ്പ് കസ്റ്റഡിയിൽ എടുത്തയാൾ മരിച്ച സംഭവം; ഒരു ഉദ്യോഗസ്ഥനെ കൂടി സ്ഥലം മാറ്റി

forest officer got suspended

പത്തനംതിട്ടയിൽ വനംവകുപ്പ് കസ്റ്റഡിയിൽ എടുത്തയാൾ മരിച്ച സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി. ചിറ്റാർ സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസറെക്കൂടി ഇപ്പോൾ സ്ഥലം മാറ്റിയിരിക്കുകയാണ്. റാന്നി ഡിഎഫ്ഓയാണ് ഉത്തരവ് ഇറക്കിയത്. ഇതോടെ നടപടിക്ക് വിധേയരായ ഉദ്യോഗസ്ഥരുടെ എണ്ണം ആറായി. മത്തായിയെ കസ്റ്റഡിയിൽ എടുത്തപ്പോൾ ഉണ്ടായിരുന്ന സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, മൂന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ, ഒരു ട്രൈബൽ വാച്ചർ എന്നിവരെയും സസ്പൻഡ് ചെയ്തിരുന്നു.

ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാവുന്നില്ലെന്ന് നേരത്ത് ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതേ ആരോപണവുമായി മത്തായിയുടെ കുടുംബം മാധ്യമങ്ങളെ കണ്ടിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top