കൊവിഡ് ബാധിച്ച് എസ്‌ഐ മരിച്ചു; സംസ്ഥാനത്ത് ആദ്യം

സംസ്ഥാനത്ത് ആദ്യമായി ഒരു പോലീസ് ഉദ്യോഗസ്ഥൻ കൊവിഡ് ബാധിച്ചു മരിച്ചു. ഇടുക്കി ജില്ലയിലെ എസ്‌ഐ അജിതൻ (55) ആണ് മരിച്ചത്. ഇന്നലെ രാത്രി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആയിരുന്നു മരണം.

Read Also :രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രം; ബിഹാറിൽ കേസുകൾ അര ലക്ഷം കടന്നു

സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്കും പൊലീസുകാർക്കുമിടയിൽ രോഗം വർധിക്കുന്നത് ആശുങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. തിരുവനന്തപുരം എസ്എപി ക്യാമ്പിലെ രണ്ട് പൊലീസുകാർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിൽ ഒരാൾ ഡെപ്യൂട്ടി സ്പീക്കറുടെ ഗൺമാനാണ്. പൊലീസ് ആസ്ഥാനത്തെ റിസപ്ഷൻ ഗേറ്റിൽ ജോലി ചെയ്യുന്നയാളാണ് രണ്ടാമത്തെയാൾ. ഇതിൽ ഒരാളുടെ ഭാര്യക്കും മകനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Story Highlights Coronavirus, SI

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top