Advertisement

എം ശിവശങ്കറിന്റെ കാലത്തെ വിവാദ നിയമനം; കേരള സ്റ്റാര്‍ട്ട് അപ് മിഷനിലെ സീനിയര്‍ ഫെലോ രാജിവച്ചു

August 1, 2020
Google News 1 minute Read
Kerala startup mission

മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കരന്റെ കാലത്തെവിവാദ നിയമനങ്ങളില്‍ ഒന്നു കൂടി പുറത്തേക്ക്. കേരള സ്റ്റാര്‍ട്ട്അപ് മിഷനിലെസീനിയര്‍ ഫെലോ രാജിവച്ചു. അമേരിക്കന്‍ പൗരത്വമുള്ള ലാബി ജോര്‍ജ് ആണ് രാജിവച്ചത്. രാജി പ്രതിപക്ഷ ആരോപണത്തെ തുടര്‍ന്നെന്ന് സൂചന.ലാബി ജോര്‍ജിന്റെ നിയമനത്തില്‍ സിപിഐഎമ്മിലെ ഒരു വിഭാഗത്തിനും എതിര്‍പ്പുണ്ടായിരുന്നു. ഫെല്ലോഷിപ്പ് കാലാവധി തീര്‍ന്നതിനാലാണ് രാജിയെന്നാണ് കേരള സ്റ്റാര്‍ട്ട് അപ് മിഷന്റെ വിശദീകരണം.

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്, മതിയായ യോഗ്യതകളില്ലാതെസംസ്ഥാന ഐടിവകുപ്പിന് കീഴിലെ സ്‌പെയ്‌സ് പാര്‍ക്കില്‍ പ്രോജക്ട് കണ്‍സള്‍ട്ടന്റായി ജോലി ചെയ്തത് വിവാദമായ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടത്തിയ മറ്റ് നിയമനങ്ങളും ചര്‍ച്ചയായത്. കേരള സ്റ്റാര്‍ട്ട്അപ് മിഷന്റെ, പ്രൊഡക്ട് മാര്‍ക്കറ്റ് സീനിയര്‍ ഫെലോ ആയി ലാബി ജോര്‍ജിനെ നിയമിച്ചത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് പ്രതിപക്ഷം ആരോപണം ഉയര്‍ത്തി.

അമേരിക്കന്‍ പൗരത്വമുള്ളവനിതയെ സര്‍ക്കാര്‍ തസ്തികയില്‍ നിയമിക്കുന്നതിന്വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണെന്നിരിക്കെ സര്‍ക്കാര്‍ അത് തേടിയിട്ടുണ്ടോ എന്നത് പോലും വ്യക്തമല്ലെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. ഇതെല്ലാം എം ശിവശങ്കരന്റെ കാലത്തായിരുന്നുവെന്നതും ആരോപണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി.

വിവാദം കത്തി പടര്‍ന്ന് നില്‍ക്കുന്നതിനിടെയാണ് സ്റ്റാര്‍ട്ട്അപ് മിഷന്‍ സീനിയര്‍ ഫെലോ സ്ഥാനം ലാബി ജോര്‍ജ് രാജി വച്ചത്. ജൂലൈ ആദ്യ വാരമാണ് രാജി നല്‍കിയത്. ജൂലൈ 24 ഓടെ ജോലിയില്‍ നിന്ന് വിടുതല്‍ ചെയ്തു. ലാബി ജോര്‍ജ് സ്റ്റാര്‍ട്ട്അപ് മിഷന്റെ സാധാരണ ജീവനക്കാരി ആയിരുന്നില്ലെന്നും ഫെലോഷിപ്പ് ചെയ്യുക മാത്രമായിരുന്നു ചെയ്തിരുന്നതെന്നും അധികൃതര്‍ വിശദീകരിച്ചു.

ഒരു വര്‍ഷത്തെ ഫെല്ലോഷിപ്പ് കാലാവധി ഓഗസ്റ്റ് വരെ ഉണ്ടായിരുന്നെങ്കിലും വിവാദങ്ങളെ തുടര്‍ന്ന് രാജി നേരത്തെയാക്കുകയായിരുന്നു. 20 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ലാബിയുടെ യോഗ്യതകളെല്ലാം പരിശോധിച്ച ശേഷമാണ് പരിഗണിച്ചതെന്ന് കേരള സ്റ്റാര്‍ട്ട് അപ് മിഷന്‍ സിഇഒ ഡോ.സജി ഗോപിനാഥ് ട്വന്റിഫോറിനോട് പറഞ്ഞു. പ്രതിപക്ഷ ആരോപണങ്ങളെ തള്ളുകയും ചെയ്തു.

ലാബി ഒഴിഞ്ഞ തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ ഒരാളെ സ്ഥിരം നിയമിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.സ്റ്റാര്‍ട്ടപ് മിഷനില്‍ നിയമനം നേടുന്നതിന് മുന്‍പ് ഇവര്‍ സമൂഹമാധ്യമങ്ങളില്‍ മറ്റൊരു പേരില്‍സിപിഐഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. എന്നിട്ടും ഈ സര്‍ക്കാരിന് കീഴില്‍ തന്നെ നിര്‍ണായകമായ തസ്തികയില്‍ അവര്‍ക്ക് ജോലി ലഭിച്ചത് സിപിഐഎം പ്രവര്‍ത്തകര്‍ക്കിടയില്‍ അമ്പരപ്പിന് ഇടയാക്കിയിരുന്നു.

Story Highlights Senior Fellow Kerala Startup Mission resigns

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here