സുശാന്തിന്റെ മരണം മുംബൈ പൊലീസ് തന്നെ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം മുംബൈ പൊലീസ് തന്നെ അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ബിഹാർ, മഹാരാഷ്ട്ര സർക്കാരുകൾ തമ്മിൽ വാക് പോര് തുടരുന്നതിനിടെയാണ് ഉദ്ദവ് താക്കറെ നിലപാട് വ്യക്തമാക്കിയത്.

കേസ് അന്വേഷിക്കാൻ മുംബൈ പൊലീസ് പ്രാപ്തരാണ്. മറ്റ് ഏതെങ്കിലും ഏജൻസിക്ക് കൈമാറിയാൽ അവരെ അപമാനിക്കലാകും. സംഭവത്തെ രാഷ്ട്രീയവത്ക്കരിക്കരുതെന്നും ഉദ്ദവ് താക്കറെ ആവശ്യപ്പെട്ടു. അതേസമയം, ബിഹാർ പൊലീസിന്റെ അന്വേഷണം തുടരുകയാണ്. മുംബൈയിൽ തങ്ങുന്ന അന്വേഷണ സംഘം ഇന്ന് കൂടുതൽ പേരുടെ മൊഴിയെടുത്തേക്കും. കള്ളപ്പണലോബിയുടെ സാന്നിധ്യം സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം ഊർജിതമാക്കി.

Story Highlights Sushant singh rajput, uddhav thackeray

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top