തൃശൂരില്‍ ഇന്ന് 58 പേര്‍ക്ക് കൊവിഡ്; ജില്ലയില്‍ രണ്ടു പുതിയ ക്ലസ്റ്ററുകള്‍

തൃശൂര്‍ ജില്ലയില്‍ 58 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ രണ്ട് പ്രദേശങ്ങളെ കൂടി കൊവിഡ് ക്ലസ്റ്ററുകളായി പ്രഖ്യാപിച്ചു. മാളയിലെ വടമ, തൃശൂര്‍ നഗരത്തിലെ ശക്തന്‍മാര്‍ക്കറ്റ് എന്നിവയാണ് പുതിയ ക്ലസ്റ്ററുകള്‍. ഇന്ന് 51 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. വടമ ക്ലസ്റ്ററിലാണ് ഏറ്റവും കൂടുതല്‍ രോഗം ബാധിതരുള്ളത്. ഇവിടെ രണ്ട് മാസം പ്രായമുള്ള മാള സ്വദേശി പെണ്‍കുട്ടിയുള്‍പ്പെടെ 19 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
കെഎസ്ഇ ക്ലസ്റ്ററില്‍ ആറ് പേര്‍ക്കും, കെഎല്‍എഫ് ക്ലസ്റ്ററില്‍ ഒരാള്‍ക്കും പട്ടാമ്പി ക്ലസ്റ്ററില്‍ നിന്നുള്ള രണ്ട് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ഇരിങ്ങാലക്കുട ക്ലസ്റ്ററില്‍ നിന്നുള്ള ഏഴ് പേര്‍ക്കും, ചാലക്കുടി ക്ലസ്റ്ററില്‍ നിന്നുള്ള രണ്ട് പേര്‍ക്കും, ശക്തന്‍മാര്‍ക്കറ്റ് ക്ലസ്റ്ററില്‍ നിന്നുള്ള ഒരാള്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. വിവിധ പ്രദേശങ്ങളിലുള്ള 12 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായി.
രോഗം സ്ഥിരീകരിച്ച കരിമത്ര സ്വദേശിയുടെ രോഗഉറവിടം വ്യക്തമല്ല. ലക്ഷദ്വീപില്‍ നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശിക്കും, ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും, വിദേശത്ത് രണ്ട് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1591 ആയി. ഇതുവരെ 1088 പേര്‍ക്ക് ആകെ രോഗം ഭേദമായി. നിലവില്‍ 484 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.
Story Highlights – covid 19, coronavirus, thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here