ഇടുക്കിയിൽ പനി ബാധിച്ച് മരിച്ച വീട്ടമ്മയ്ക്ക് കൊവിഡ്

ഇടുക്കിയിൽ പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച വീട്ടമ്മയ്ക്ക് കൊവിഡ്. നെടുങ്കണ്ടം
തൂക്കുപാലം സ്വദേശി ഏലിക്കുട്ടി ദേവസ്യ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പനി ബാധിച്ച് മരിച്ചത്. മരണ ശേഷം നടത്തിയ ട്രൂ നാറ്റ് പരിശോധയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ കൊവിഡ് മരണമാണിത്.
എറണാകുളം, കാസർഗോഡ്, മലപ്പുറം എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ആലുവ കീഴ്മാട് സ്വദേശി ചക്കാലപ്പറമ്പിൽ സി കെ ഗോപി(70)യാണ് എറണാകുളത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇദ്ദേഹത്തിന് ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെ മലപ്പുറത്ത് ഇന്നലെ മരിച്ച പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം പുളിക്കൽ സ്വദേശി റമീസിന്റെ മകൾ ആസ്യക്ക് ആന്റിജൻ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. കുഞ്ഞിന്റെ സാമ്പിൾ തുടർപരിശോധനയ്ക്ക് അയച്ചു.
Read Also :കൊവിഡ് ബാധിച്ച് ഉത്തർപ്രദേശ് മന്ത്രി മരിച്ചു
കാസർഗോഡ് തൃക്കരിപ്പൂരാണ് മൂന്നാമത് മരണം റിപ്പോർട്ട് ചെയ്തത്. ഉടുമ്പുന്തല സ്വദേശി ടി ഹസൈനാർ ഹാജി (78) ആണ് മരിച്ചത്. കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
Story Highlights – Coronavirus, Idukki
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here