ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ചതിന്റെ വാർഷികം; രാജ്യത്ത് കനത്ത ജാഗ്രതാ നിർദേശം

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ചതിന്റെ വാർഷിക ദിനമായ ഓഗസ്റ്റ് അഞ്ചിന് രാജ്യമാകെ കനത്ത ജാഗ്രതാ നിർദേശം. ജമ്മു കശ്മീരിലും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രഹസ്യാന്വേഷണ എജൻസികളുടെ നിർദേശത്തെ തുടർന്ന് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. കർശന ജാഗ്രത പാലിയ്ക്കണമെന്നും സുരക്ഷാ വിന്യാസം പ്രധാനമേഖലകളിൽ വർധിപ്പിയ്ക്കണമെന്നും നിർദേശമുണ്ട്.
ഓഗസ്റ്റ് അഞ്ചിന് രാജ്യത്ത് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ മുന്നറിയിപ്പ് നൽകിയിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ചതിന്റെ വാർഷികത്തിന് പുറമേ അയോധ്യയിൽ രാമക്ഷേത്രത്തിന് ഭൂമി പൂജ നടക്കുന്നതും അതേ ദിവസമാണ്. അയോധ്യയിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 37-ാം അനുച്ഛേദം റദ്ദാക്കി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉത്തരവിറക്കിയത്. ഇത് രാജ്യത്ത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.
Story Highlights – Jammu and kashmir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here