അങ്കമാലിയിൽ മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

അങ്കമാലി മൂക്കന്നൂരിൽ മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. മൂക്കന്നൂർ സ്വദേശി സോണറ്റ് ആണ് മരിച്ചത്. വീടിന് സമീപമുള്ള പൂതംകുറ്റി പാടത്ത് കഴിഞ്ഞ രാത്രിയിലാണ് അപകടമുണ്ടായത്. മീൻ പിടിക്കാനുള്ള ശ്രമത്തിനിടയിൽ ഷോക്കേൽക്കുകയായിരുന്നു.
Read Also :കൊല്ലം ജില്ലാ ജയിലിൽ 14 തടവുകാർക്ക് കൊവിഡ്
സമീപത്തെ കൃഷിയിടത്തിൽ പന്നിയെ ഓടിക്കുന്നതിനായി ഇട്ടിരുന്ന വൈദ്യുതി കമ്പിയിൽ നിന്നാണ് സോണറ്റിന് ഷോക്കേറ്റതെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് സോണറ്റിനെ മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് റോബിൻ ജോസഫ് പരുക്കുകളോടെ രക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ ഇയാളെ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തിയ ശേഷം അസ്വാഭാവിക മരണത്തിന് കേസ് എടുത്തു.
Story Highlights – Electric shock
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here