Advertisement

തിരുവനന്തപുരം സ്വർണക്കടത്ത്; അറ്റാഷെയെ ചോദ്യം ചെയ്യാൻ എൻഐഎ

August 2, 2020
Google News 2 minutes Read

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ അറ്റാഷെയേയും കോൺസുലേറ്റ് ജനറലിനേയും ചോദ്യം ചെയ്യാൻ എൻഐഎ നീക്കം തുടങ്ങി. ഇതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് എൻഐഎ സംഘം കത്ത് നൽകി.

സ്വർണക്കടത്ത് കേസിൽ അറ്റാഷെയ്‌ക്കെതിരെ സ്വപ്‌ന സുരേഷും സരിത്തും മൊഴി നൽകിയിരുന്നു. സ്വർണക്കടത്ത് അറ്റാഷെയുടെ അറിവോടെയെന്നായിരുന്നു ഇരുവരും കസ്റ്റംസിന് നൽകിയ മൊഴി. ഇതേ കാര്യം തന്നെ പ്രതികൾ എൻഐഎയോടും ആവർത്തിച്ചതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് അറ്റാഷെയേയും ഒപ്പം കോൺസുലേറ്റ് ജനറലിനേയും ചോദ്യം ചെയ്യാൻ എൻഐഎ തീരുമാനിച്ചത്. കേസിന്റെ അന്വേഷണവുമായി യുഎഇ സഹകരിക്കുന്നുണ്ടെന്നും അന്വേഷണ സംഘത്തിന് വേണമെങ്കിൽ അറ്റാഷെയെ ചോദ്യം ചെയ്യാമെന്നും കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരൻ പറഞ്ഞതിന് പിന്നാലെയാണ് ഇത്തരത്തിൽ ഒരു വിവരം പുറത്തുവരുന്നത്. അറ്റാഷെയെ ചോദ്യം ചെയ്യുകയാണെങ്കിൽ അത് കേസിൽ നിർണായകമാകും.

Read Also : സ്വർണക്കടത്ത്; പ്രതികൾ അറ്റാഷെയേയും പറ്റിച്ചു എന്ന് മൊഴി

അതേസമയം, തിരുച്ചിറപ്പള്ളിയിൽ നിന്ന് എൻഐഎ കസ്റ്റഡിയിൽ എടുത്ത മൂന്ന് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. ഇന്നലെയാണ് കേസിലെ മൂന്ന് പ്രതികളെ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തത്.

Story Highlights Thiruvananthapuram gold smuggling case, UAE consulate, Attache

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here