Advertisement

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; കോഴിക്കോട് പനി ബാധിച്ച് മരിച്ചയാള്‍ക്ക് കൊവിഡ്

August 2, 2020
Google News 1 minute Read
5528 confirmed covid today

കോഴിക്കോട് പനി ബാധിച്ച് മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വടകര ചോമ്പാല സ്വദേശി പുരുഷോത്തമനാണ് കൊവിഡ് സ്ഥിരീകരിച്ചത്. പനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെയിലാണ് മരണം. ഇതോടെ ഇന്ന് ഏഴ് കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്.

ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച് മരിച്ച 11 മാസം പ്രായമായ കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പുളിക്കല്‍ സ്വദേശി റമീസിന്റെ മകള്‍ ആസ്യക്ക് ആന്റിജന്‍ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇന്നലെ മരിച്ച കുഞ്ഞിന്റെ കൊവിഡ് ടെസ്റ്റ് പോസിറ്റീവാകുകയായിരുന്നു. ഇടുക്കി നെടുങ്കണ്ടത്ത് ചികിത്സയിലിരിക്കെ മരിച്ച വീട്ടമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തൂക്കുപാലം സ്വദേശി ഏലിക്കുട്ടി ദേവസ്യയാണ് (58) മരിച്ചത്. എറണാകുളത്ത് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ആലുവ കീഴ്മാട് സ്വദേശി മരിച്ചു. സികെ ഗോപിയാണ് മരിച്ചത്. 70 വയസായിരുന്നു. ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു. കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ടി ഹസൈനാര്‍ ഹാജി (78), ഷെഹര്‍ബാനു (73) എന്നിവരാണ് മരിച്ചത്.

കണ്ണൂരില്‍ ചക്കരക്കല്ല് തലമുണ്ട സ്വദേശി സജിത് കൊവിഡ് ബാധിച്ചു മരിച്ചു. 40 വയസായിരുന്നു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സജിത്. ഇന്ന് രാവിലെ 9.45 നായിരുന്നു മരണം. കഴിഞ്ഞ മാസം 15ന് ആയിരുന്നു ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രമേഹം, ന്യൂമോണിയ എന്നീ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു സജിത്. ആദ്യ രണ്ട് കൊവിഡ് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായിരുന്നു. വീണ്ടും സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പരിചരിക്കാന്‍ വേണ്ടി നിന്ന അടുത്ത ബന്ധുവിന്റെ ആദ്യ ഫലം പോസിറ്റീവ് ആയിരുന്നു.

Story Highlights covid 19, coronavirus, covid death, kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here