Advertisement

ഇതിഹാസ സംഗീത സംവിധായകൻ വി.ദക്ഷിണാമൂർത്തിയുടെ ഓർമകൾക്ക് ഇന്ന് ഏഴ് വയസ്

August 2, 2020
5 minutes Read

ഇതിഹാസ സംഗീത സംവിധായകൻ വി.ദക്ഷിണാമൂർത്തി ഓർമയായിട്ട് ഏഴ് വർഷം. മലയാള ചലച്ചിത്ര ഗാനത്തോട് ശാസ്ത്രീയ സംഗീതത്തെ സന്നിവേശിപ്പിച്ചുണ്ടുള്ള ദക്ഷിണാമൂർത്തിയുടെ ഗാനങ്ങളെ മലയാളികൾ ബഹുമാനപുരസരം ഏറ്റെടുത്തു. ശാസ്ത്രീയ സംഗീതത്തിൽ ആഴത്തിൽ അറിവുണ്ടായിരുന്ന ദക്ഷിണാമൂർത്തി ചിട്ടപ്പെടുത്തിയ ഗാനങ്ങളെല്ലാം തന്നെ നിത്യഹരിതങ്ങളാണ്.

കുഞ്ചാക്കോയുമായുള്ള ബന്ധമാണ് ദക്ഷിണ മൂർത്തിയെ സിനിമ സംഗീത ലോകത്തേക്ക് എത്തിക്കുന്നത്. 1948ൽ പുറത്തിറങ്ങിയ ‘നല്ലതങ്ക’ എന്ന ചിത്രത്തിലെ ഗാനത്തിനായിരുന്നു ദക്ഷിണാ മൂർത്തി ആദ്യമായി സംഗീതം പകർന്ന ചലച്ചിത്ര ഗാനം. പിന്നീട് ഇങ്ങോട്ട് മലയാള ചലച്ചിത്ര ഗാന രംഗത്തെ ഈണങ്ങൾ കടമെടുക്ക രീതിയെ സ്വാമി പാട പൊളിച്ചെഴുതി. സംഗീത ഉപകരണങ്ങളുടെ അതിപ്രസരം ഒഴിവാക്കി ഈണങ്ങൾക്കുമേൽ പുതിയ ആസ്വാദന രീതി സൃഷ്ടിക്കാൻ സ്വാമിക്ക് കഴിഞ്ഞു.

https://www.youtube.com/watch?time_continue=1&v=qhiPD9K53zA&feature=emb_logo

ഹൃദയ സരസിലെ പ്രണയ പുഷ്പവും… കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും… വാതിൽ പഴുതിലൂടെ… തുടങ്ങി…മലയാളത്തിലെ ഒരുപിടി വാടാ മലരുകൾ സ്വാമി ശുദ്ധ സംഗീതത്തിൽ ചാലിച്ച് മലയാളികൾക്ക് നൽകി. ശ്രീകുമാരൻ തമ്പിയുടെ രചനയിൽ ദക്ഷിണാമൂർത്തി ചിട്ടപ്പെടുത്തിയ ഗാനങ്ങളെല്ലാം തന്നെ കാവ്യഭംഗിക്കും ആലാപന മികവിനുമപ്പുറം ക്ലാസിക് കംപോസിഷനുകളുടെ വൈവിധ്യങ്ങളായിരുന്നു.

https://www.youtube.com/watch?v=gMaILGMTW80&feature=emb_logo

സംഗീതത്തിന് വേണ്ടി മാത്രം ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു ദക്ഷിണാമൂർത്തിയുടേത്. ഭാവസാന്ദ്രമായ ഒരു നൂറ് ഗാനങ്ങളിലൂടെ ആ മഹാപ്രതിഭ ഇന്നും സംഗീതാസ്വാദകരുടെ ഹൃദയത്തിൽ ലോലവികാരമായി നിലകൊള്ളുന്നു.

Story Highlights seventh anniversary of the memory of legendary music director V. Dakshinamurthy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top