സ്മാർട്ട് ഫോൺ ഹബ്ബാവാൻ ഇന്ത്യ; സാംസങും ആപ്പിൾ കരാർ കമ്പനിയും ഇന്ത്യയിലേക്ക്

പ്രാദേശിക സ്മാർട്ട്ഫോൺ നിർമാണം ഉയർത്താൻ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ 660 കോടി ഡോളറിന്റെ പ്രോത്സാഹന പദ്ധതിക്ക് അപേക്ഷിച്ച് ടെക്ക് ഭീമന്മാർ. സാംസങ്, ആപ്പിളിന്റെ കരാർ നിർമാണ പങ്കാളികളായ ഫോക്സ്കോൺ, വിസ്ട്രോൺ, പെഗട്രോൺ, ഇന്ത്യൻ സ്മാർട്ട്ഫോൺ വിൽപനക്കാരായ മൈക്രോമാക്സ്, ലാവ തുടങ്ങിയവരാണ് പദ്ധതിക്കായി അപേക്ഷിച്ചിട്ടുള്ളത്.
പ്രൊഡക്ഷൻ- ലിങ്ക്ഡ് ഇൻസെന്റീവ് സ്കീം എന്ന് വിളിക്കുന്ന പദ്ധതിയിലൂടെ അഞ്ച് വർഷത്തിനിടയിൽ പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന വസ്തുക്കളുടെ അധിക വിൽപ്പനയ്ക്ക് 6% സാമ്പത്തിക പ്രോത്സാഹനവും മറ്റ് ആനുകൂല്യങ്ങളും കമ്പനികൾക്ക് നൽകും. നിലവിൽ 22 കമ്പനികളാണ് പദ്ധതിയ്ക്കായി അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. ഇലക്ട്രോണിക്സ് ഘടകങ്ങളുടെ നിർമാണം ഉൾപ്പെടെ പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന യൂണിറ്റുകളുടെ 60% ഇന്ത്യയ്ക്ക് പുറത്തേക്ക് കയറ്റുമതി ചെയ്യാനും സമ്മതിച്ചിട്ടുള്ളതായി ഐടി മന്ത്രി രവിശങ്കർ പ്രസാദ് വ്യക്തമാക്കി. സ്കീം നടപ്പാകുന്നതോടെ 12 ലക്ഷം ഇന്ത്യക്കാർക്ക് പ്രത്യക്ഷവും പരോക്ഷവുമായി തൊഴിൽ നൽകാമെന്ന് കമ്പനികൾ സമ്മതിച്ചിട്ടുള്ളതായും മന്ത്രി പറഞ്ഞു.
അഞ്ച് വർഷംകൊണ്ട് 15300 കോടി ഡോളർ വിലമതിക്കുന്ന സ്മാർട്ട്ഫോണുകളുടെയും ഘടകങ്ങളുടെയും നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് കമ്പനികളുടെ വാദം.
ഇന്ത്യയെ ആഗോള നിലവാരത്തിലുള്ള സ്മാർട്ട്ഫോൺ ഹബ്ബാക്കി മാറ്റുന്നതിനും രാജ്യത്തെ സ്വാശ്രയത്വം വർധിപ്പിക്കുന്നിതിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമഫലമാണ് പ്രൊഡക്ഷൻ- ലിങ്ക്ഡ് ഇൻസെന്റീവ് സ്കീം. വിൽപ്പന വരുമാനത്തിന്റെ 50% ത്തിലധികം വരുന്ന രണ്ട് കമ്പനികളായ സാംസങ്ങിന്റെയും ആപ്പിളിന്റെയും താൽപര്യം ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഇന്റർനെറ്റ് വിപണിയിൽ അവർ കാണുന്ന അവസരങ്ങളുടെ തെളിവാണെന്ന് മന്ത്രി പറഞ്ഞു.
Story Highlights – Smartphone Hub India; Samsung and Apple to enter India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here