സംസ്ഥാനത്തെ വിജിലൻസ് അടച്ചുപൂട്ടിയ നിലയിൽ; ഡയറക്ടറുടെ കത്ത് കണ്ണിൽ പൊടിയിടാൻ; ആരോപണങ്ങളുമായി ചെന്നിത്തല

സംസ്ഥാനത്തെ വിജിലൻസ് അടച്ചുപൂട്ടിയ നിലയിലാണെന്നും വിജിലൻസ് ഡയറക്ടറുടെ കത്ത് കണ്ണിൽ പൊടിയിടാനാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലൻസിന്റെ പ്രവർത്തനങ്ങൾ പൂർണമായും നിലച്ചു. സർക്കാർ വിജിലൻസ് വിഭാഗത്തെ വന്ധ്യംകരിച്ചിരിക്കുകയാണ്.
അഴിമതിയെ പറ്റി അന്വേഷിക്കാൻ കഴിയുന്നില്ല. വിജിലൻസിന്റെ പ്രവർത്തനം താളം തെറ്റിയിരിക്കുകയാണ്. ബെവ്ക്യൂ ആപ്പ് തുടങ്ങി നിരവധി വഷയങ്ങളിൽ താൻ പരാതി നൽകിയിട്ടും അന്വേഷണമുണ്ടായില്ലെന്നും ചെന്നിത്തല. അനുമതി കിട്ടാത്തത് കൊണ്ടാണ് അന്വേഷിക്കാൻ സാധിക്കാത്തതെന്ന് പറയുന്നു. മുഖ്യമന്ത്രിക്ക് ഒന്നും മറക്കാനില്ലെങ്കിൽ എന്തുകൊണ്ട് അനുമതി നൽകുന്നില്ലെന്ന് ചെന്നിത്തല ചോദിച്ചു. അഴിമതിക്കാരെ സംരക്ഷിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Read Also : കൊവിഡ് പ്രതിരോധത്തിൽ സർക്കാർ പൂർണ പരാജയമെന്ന് ചെന്നിത്തല
അനധികൃത നിയമനങ്ങളെക്കുറിത്തുള്ള പരാതി നൽകിയിട്ടും രണ്ട് മാസമായി. 12 ദിവസമാണ് കള്ളക്കടത്തിൽ പങ്കാളിയായ പ്രിൻസിപ്പൽ സെക്രട്ടറിയെ മുഖ്യമന്ത്രി സംരക്ഷിച്ചത്. സ്വന്തം വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ അറിയില്ലെന്നും പറയുന്നു. അത് കള്ളമോ അറിവില്ലായ്മയോ ആയിട്ടേ കാണാനാകൂ. അധികാര കസേരയിൽ പിണറായി വിജയൻ അള്ളിപ്പിടിച്ചിരിക്കുകയാണെന്നും ചെന്നിത്തലയുടെ ആക്ഷേപം.
അതേസമയം അന്വേഷണത്തിനായി വിജിലൻസ് സംസ്ഥാന സർക്കാരിന്റെ അനുമതി തേടി. പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവരുടെ പരാതിയും സർക്കാരിന്റെ പരിഗണനയിലാണ്. അഴിമതി നിരോധന നിയമപ്രകാരം ലഭിക്കുന്ന പരാതിയിൽ സർക്കാർ അനുമതി തേടുന്നത് പതിവാണ്. ആഭ്യന്തര അഡീഷണൽ സെക്രട്ടറിയാണ് ഇക്കാര്യം പരിഗണിക്കുക. ഐടി വകുപ്പിലെ വിവാദ നിയമനങ്ങളും വിജിലൻസ് സർക്കാരിന് കൈമാറി.
Story Highlights – ramesh chennithala, vigilance, gold smuggling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here