Advertisement

തൃശൂര്‍ ജില്ലയില്‍ 85 പേര്‍ക്ക് കൊവിഡ്; 68 പേര്‍ക്ക് കൊവിഡ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ

August 3, 2020
Google News 1 minute Read

തൃശൂര്‍ ജില്ലയില്‍ 85 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 68 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയില്‍ പുതിയൊരു ക്ലസ്റ്റര്‍ കൂടി രൂപപ്പെട്ടു, പുത്തന്‍ചിറയാണ് പുതിയ ക്ലസ്റ്റര്‍. കെഎസ്ഇ ക്ലസ്റ്ററില്‍ നിന്നുള്ള 11 പേര്‍ക്കും, ഇരിങ്ങാലക്കുട ക്ലസ്റ്ററില്‍ നിന്നുള്ള 7 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ചാലക്കുടി ക്ലസ്റ്ററില്‍ നിന്നും മൂന്ന് പേര്‍ക്കും, കെഎല്‍എഫ്, വടമ, പുത്തന്‍ച്ചിറ ക്ലസ്റ്ററുകളില്‍ നിന്നും ഓരോര്‍ത്തര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

പട്ടാമ്പി ക്ലസ്റ്ററില്‍ നിന്നും ഏഴ് പേര്‍ക്കും, ശക്തന്‍ ക്ലസ്റ്ററില്‍ നിന്നും എട്ട് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അനാട്ടമി വിഭാഗത്തിലെ ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതുകൂടാതെ ഓര്‍ത്തോ വിഭാഗത്തിലെ മൂന്ന് രോഗികള്‍ക്കും രോഗം സ്ഥിരീകരിച്ചു. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് പോസറ്റീവായി. ഉറവിടം അറിയത്താ രണ്ട് കേസുകളും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്നെത്തിയ ആറ് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 11 പേര്‍ക്കുമാണ് ഇന്ന് രോഗം ബാധിച്ചത്. നിലവില്‍ 517 പേരാണ് ജില്ലയില്‍ കൊവിഡാ ബാധിച്ച് ചികിത്സയിലുള്ളത്.

Story Highlights covid 19, coronavirus, thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here