ആയിരം ഇതളുള്ള താമര വീട്ടുമുറ്റത്ത് വിരിയിച്ച് തിരുവല്ല സ്വദേശിനിയായ വീട്ടമ്മ…

ആയിരം ഇതളുള്ള താമര എന്നത് നമുക്ക് കേട്ടറിവ് മാത്രമാണ്. എന്നാൽ, ആ താമര സ്വന്തം വീട്ടുമുറ്റത്ത് വിരിയിച്ചെടുത്തിരിക്കുകയാണ് തിരുവല്ല കറ്റോട് സ്വദേശിനിയായ മോളമ്മ എന്ന വീട്ടമ്മ. കേരളത്തിൽ ആദ്യമായാണ് ആയിരം ഇതളുള്ള താമര വിരിയുന്നത്.
സഹസ്രദള പത്മം എന്നത് നമുക്ക് പുരാണങ്ങളിൽ നിന്നും മറ്റുമുള്ള കേട്ടറിവ് മാത്രമാണ്. എന്നാൽ ആ കേട്ട് കേൾവി സത്യമാണ് എന്ന് തിരുവല്ല കറ്റോടുള്ള മോളമ്മയുടെ വീട്ടിൽ എത്തിയാൽ മനസിലാകും.
കൊല്ലം കരുനാഗപ്പള്ളിയിലെ സുഹൃത്ത് വഴിയാണ് മുംബൈയിൽ നിന്ന് വിത്ത് എത്തിച്ചത്. പിന്നീട് ഒരു വർഷം കാത്തിരിക്കേണ്ടി വന്നു താമര മൊട്ടിടാൻ. ആയിരം ഇതളുള്ള താമര കേരളത്തിൽ അപൂർവ്വമായത് കൊണ്ട് തന്നെ നിരവധി കാഴ്ചക്കാരാണ് ഒരോ ദിവസവും മോളമ്മയുടെ വീട്ടുമുറ്റത്ത് എത്തുന്നത്.
Story Highlights – A housewife from Thiruvalla spreads a thousand petals of lotus in her backyard
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here