Advertisement

രാജ്യത്ത് 18 ലക്ഷം കടന്ന് കൊവിഡ് കേസുകൾ

August 3, 2020
Google News 1 minute Read
india covid cases crossed 18 lakhs

രാജ്യത്ത് 18 ലക്ഷം കടന്ന് കൊവിഡ് കേസുകൾ. ആകെ പോസിറ്റീവ് കേസുകൾ 1,803,695 ആയി. ആകെ മരണം 38135 ആയി.

തുടർച്ചയായ അഞ്ചാം ദിവസവും അരലക്ഷം കടന്നിരിക്കുകയാണ് പ്രതിദിന കൊവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 52,972 പോസിറ്റീവ് കേസുകളും 771 മരണവുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇന്നലെയാണ് രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 17 ലക്ഷം കടന്നത്. ചികിത്സയിലുള്ളവരുടെ എണ്ണം 579,357 ആയി. ആകെ രോഗമുക്തർ 1,186,203 ആണ്.

രോഗമുക്തി നിരക്ക് 65.76 ശതമാനമായി ഉയർന്നത് രാജ്യത്തിന് ആശ്വാസം പകരുന്നുണ്ട്. 24 മണിക്കൂറിനിടെ 40,574 പേർ രോഗമുക്തരായി. പ്രതിദിന പരിശോധനകൾ രണ്ട് കോടി പിന്നിട്ടു. ആകെ 2,02,02,858 സാമ്പിളുകൾ പരിശോധിച്ചെന്ന് ഐസിഎംആർ അറിയിച്ചു. 24 മണിക്കൂറിനിടെ 381,027 സാമ്പിളുകളാണ് പരിശോധിച്ചത്.

Story Highlights india covid cases crossed 18 lakhs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here