പത്തനാപുരം കെഎസ്ആർടിസി ഡിപ്പോ അടച്ചു

കൊല്ലം പത്തനാപുരം കെഎസ്ആർടിസി ഡിപ്പോ അടച്ചു. പൊലീസ് നിർദേശത്തെ തുടർന്നാണ് സർവീസുകൾ നിർത്തിവെച്ചത്.
ഇന്നലെ മാതാവിനും രണ്ട് കുട്ടികൾക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പത്തനാപുരം പഞ്ചായത്തിലെ പതിനഞ്ചാം വാർഡായ മാർക്കറ്റ് വാർഡ് കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചിരുന്നു. ഈ വാർഡിലാണ് കെഎസ്ആർടിസി ഡിപ്പോ പ്രവർത്തിക്കുന്നത്. ഇതിന് പിന്നാലെയാണ് പത്തനാപുരം കെഎസ്ആർടിസി ഡിപ്പോ അടച്ചത്.
കൊല്ലത്ത് സ്ഥിതി ആശങ്കാജനകമാണ്. ജില്ലാ ജയിലിലെ 38 തടവുകാർക്കാണ് ഇന്നലെ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്.
ആകെ 65 പേർക്ക് നടത്തിയ പരിശോധനയിലാണ് 38 പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. ആദ്യം 15 പേർക്ക് നടത്തിയ പരിശോധനയിൽ 14 പേർക്കും പിന്നീട് 50 പേർക്ക് നടത്തിയ പരിശോധനയിൽ 24 പേർക്കും രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു.
Story Highlights – pathanapuram ksrtc depot shut down
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here