‘വേദനയില്ലാതെ എങ്ങനെ മരിക്കാം?’; മരിക്കുന്നതിന് മണിക്കൂറുകൾക്കു മുൻപ് സുശാന്ത് ഇന്റർനെറ്റിൽ പരതിയത് ഇവ

അടുത്തിടെ ആത്മഹത്യ ചെയ്ത ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത് കടുത്ത മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നതായി പൊലീസ്. തൻ്റെ പേരു തന്നെ പല തവണ അദ്ദേഹം ഗൂഗിളിൽ തിരഞ്ഞിരുന്നു. മാനസിക പ്രശ്നത്തെക്കുറിച്ചുള്ള വിവരങ്ങളും വേദനയില്ലാതെ എങ്ങനെ മരിക്കാം എന്നതിനെപ്പറ്റിയും അദ്ദേഹം ഇൻ്റർനെറ്റിൽ പരതിയിരുന്നു എന്നും മുംബൈ പൊലീസ് കമ്മീഷണർ സഞ്ജയ് ബ്രാവേ പറഞ്ഞു.
Read Also : സുശാന്തിന്റെ മരണം അന്വേഷിക്കുന്ന എസ്പി നിർബന്ധിത ക്വാറന്റീനിൽ
താരത്തിൻ്റെ മൊബൈൽ ഫോണിൽ നിന്നും ലാപ്ടോപ്പിൽ നിന്നുമാണ് പൊലീസ് വിവരങ്ങൾ ശേഖരിച്ചത്. താനുമായി ബന്ധപ്പെട്ട വാർത്തകൾ അറിയാനായി അദ്ദേഹം തൻ്റെ പേര് പല തവണ ഗൂഗിളിൽ തിരഞ്ഞിരുന്നു. തൻ്റെ മരണത്തിന് ദിവസങ്ങൾക്കു മുൻപ് ആത്മഹത്യ ചെയ്ത മുൻ മാനേജർ ദിഷാ സാലിയന്റെ പേരും സുശാന്ത് സെർച്ച് ചെയ്തിരുന്നു. ആത്മഹത്യയെ താനുമായി ബന്ധപ്പെടുത്തി പറയുന്നത് അദ്ദേഹത്തിന് മാനസിക സമ്മർദ്ദം ഉണ്ടാക്കിയിരുന്നു.
വേദനയില്ലാതെ മരിക്കാനുള്ള വഴികളും സ്‌കിസോഫ്രീനിയ (പ്രവൃത്തികൾക്ക് ചിന്തകളും വികാരങ്ങളുമായി പൊരുത്തമില്ലാത്ത അവസ്ഥ ഉളവാക്കുന്ന മാനസികരോഗം), ബൈപോളാർ ഡിസോഡർ എന്നിവയെക്കുറിച്ചും സുശാന്ത് തിരഞ്ഞിരുന്നു.
Read Also : കുടുംബം ആവശ്യപ്പെട്ടാൽ സുശാന്തിന്റെ മരണം സിബിഐയ്ക്ക് വിടുമെന്ന് ബിഹാർ മുഖ്യമന്ത്രി
സുശാന്തിൻ്റെ മരണവുമായി ബന്ധപ്പെട്ട് 56 പേരെയാണ് നിലവിൽ ചോദ്യം ചെയ്തിരിക്കുന്നത്. അന്വേഷണത്തിൽ മുംബൈ-ബീഹാർ പൊലീസ് തമ്മിൽ തർക്കം തുടരുകയാണ്.
ജൂൺ 14ന് പുലർച്ചെയാണ് മുംബൈ ബാന്ദ്രയിലെ വീട്ടിൽ സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. വീട്ടിലെ വേലക്കാരനാണ് പൊലീസിൽ അറിയിച്ചത്.
Story Highlights – sushant singh rajput internet search
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here