മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 75 കോടിയുടെ അഴിമതി; ഗുജറാത്ത് മന്ത്രിയുടെ മകൻ അറസ്റ്റിൽ

ഗുജറാത്ത് മന്ത്രി ബച്ചു ഖബാദിന്റെ മകൻ ബൽവന്ത്സിങ് ഖബാദിനെ ദഹോദ് പൊലീസ് അറസ്റ്റ് ചെയ്തു. ദേവ്ഗഡ് ബാരിയ, ധൻപൂർ താലൂക്കുകളിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് 75 കോടി രൂപയുടെ അഴിമതി നടന്നതായി പൊലീസ് അറിയിച്ചു. ഇന്ത്യൻ എക്സ്പ്രസാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
കൃഷിവകുപ്പ് മന്ത്രി ബച്ചു ഖബാദിന്റെ മക്കളായ ബല്‍വന്ത് സിങ്ങിനും ഇളയ സഹോദരന്‍ കിരണിനെതിരെയുമാണ് അഴിമതി ആരോപണം ഉയര്‍ന്നത്. പ്രാഥമികാന്വേഷണത്തില്‍ അഴിമതി തെളിഞ്ഞിട്ടുണ്ടെന്നും ജില്ലാ ഗ്രാമവികസന അതോറിറ്റിയുടെ എഫ്ഐആര്‍ അനുസരിച്ചാണ് കേസില്‍ അറസ്റ്റ് നടന്നതെന്നും ദഹോദ് പൊലീസ് അറിയിച്ചു. തൊഴിലുറപ്പ് പദ്ധതികള്‍ക്കായുള്ള സാധനസാമഗ്രികള്‍ വിതരണം ചെയ്യുന്നത് ബല്‍വന്ത് സിങ് ഖബാദ് നടത്തുന്ന ഏജന്‍സിയാണ്.
ഇതിനിടെ ഇരുവരും ചേർന്ന് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. പിന്നീട് ജാമ്യാപേക്ഷ പിൻവലിക്കുകയും ചെയ്തു. ഇതിന് ശേഷം ദിവസങ്ങൾക്കുള്ളിൽ പൊലീസ് ബൽവന്ത് സിങ് ഖബാദിനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.പ്രാഥമികാന്വേഷണത്തിൽ അഴിമതി തെളിഞ്ഞിട്ടുണ്ടെന്നും ജില്ലാ ഗ്രാമവികസന അതോറിറ്റിയുടെ (ഡിആർഡിഎ) എഫ്‌ഐആർ പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്നും ദഹോദ് ഡിഎസ്പി ജഗദീഷ് ഭണ്ഡാരി പറഞ്ഞു.
Story Highlights : gujarat minister bachu khabad son arrested mgnrega scam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here