തമിഴ്നാട്ടില്‍ ഇന്ന് 5,609 പേര്‍ക്ക് കൊവിഡ്; കര്‍ണാടകയില്‍ 4752 പുതിയ കേസുകള്‍

covid 19, coronavirus, tamilnadu, karnataka

തമിഴ്‌നാട്ടില്‍ ഇന്ന് 5609 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 109 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്ത ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,63,222 ആയി. 4,241 പേരാണ് സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. 2,02,283 പേര്‍ രോഗമുക്തരായി.തമിഴ്‌നാട്ടില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ ആറുപേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. കേരളത്തില്‍ നിന്നുളള ഏഴുപേര്‍ ഉള്‍പ്പെടെ 26 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്.

കൊവിഡ് രോഗവ്യാപനം രൂക്ഷമായി ബംഗളൂരുവില്‍ ഇന്ന് 27 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 1497 പുതിയ കേസുകളാണ് ബംഗളൂരുവില്‍ മാത്രം സ്ഥിരീകരിച്ചത്. കര്‍ണാടകയില്‍ ഇന്ന് 4752 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 98 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 1,39,571 പേര്‍ക്കാണ് ഇതുവരെ കര്‍ണാടകയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 62,500 പേര്‍ രോഗമുക്തരായി. 2,594 പേര്‍ മരിച്ചു.

Story Highlights covid 19, coronavirus, tamilnadu, karnataka

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top