Advertisement

രാമക്ഷേത്രത്തിലെ പൂജാരിമാരിൽ ഒരാൾക്ക് കൂടി കൊവിഡ്; മുഖ്യ പൂജാരി സ്വയം നിരീക്ഷണത്തിൽ

August 4, 2020
Google News 2 minutes Read
Ram Mandir priest covid

രാമക്ഷേത്രത്തിലെ പൂജാരിമാരിൽ ഒരാൾക്ക് കൂടി കൊവിഡ്. ക്ഷേത്രത്തിലെ അസിസ്റ്റൻ്റ് പൂജാരിയായ പ്രേം കുമാർ തിവാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മറ്റൊരു അസിസ്റ്റൻ്റ് പൂജാരി പ്രദീദ് ദാസിനും രോഗബാധ സ്ഥിരീകരിച്ചിരുന്നു. പ്രദീപ് ദാസിന് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ മുഖ്യ പൂജാരി സത്യേന്ദ്ര ദാസ് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നു.

Read Also : രാമക്ഷേത്രത്തിനുള്ള ഭൂമിപൂജ ദേശീയ ഐക്യത്തിനുള്ള അവസരം; പ്രിയങ്ക ഗാന്ധി

നാളെയാണ് ക്ഷേത്രത്തിൻ്റെ ഭൂമി പൂജ തീരുമാനിച്ചിരിക്കുന്നത്. രണ്ട് പൂജാരിമാർക്ക് രോഗബാധ ഉണ്ടാവുകയും മുഖ്യ പൂജാരി സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കുകയും ചെയ്തതോടെ ഇവർക്കാർക്കും ഭൂമിപൂജയിൽ പങ്കെടുക്കാൻ സാധിച്ചേക്കില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം പങ്കെടുക്കേണ്ടതുള്ളതു കൊണ്ട് തന്നെ പൂജാരിമാർക്ക് തുടർച്ചയായി കൊവിഡ് സ്ഥിരീകരിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.

പ്രേം കുമാർ തിവാരിക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കുന്നതാണെന്ന് മുഖ്യ പൂജാരി സത്യേന്ദ്ര ദാസ് ഹിന്ദുസ്താൻ ടൈംസിനോട് പറഞ്ഞു. “ക്ഷേത്ര ഭൂമിയിൽ ദിവസവും പൂജ നടത്തുന്ന സംഘത്തിൽ പെട്ടയാളായിരുന്നു തിവാരി. ഞങ്ങൾ ഒരുമിച്ചാണ് ക്ഷേത്രവളപ്പിൽ താമസിക്കുന്നത്. ഞാൻ യുവാവല്ല. എനിക്കും മറ്റ് ചില സുഖങ്ങളുണ്ട്.”- അദ്ദേഹം പറഞ്ഞു.

Read Also : അയോധ്യ തർക്കഭൂമിയിലെ ചരിത്രാവശിഷ്ടങ്ങൾ സൂക്ഷിക്കണമെന്ന് ആവശ്യം; ഹർജിക്കാർക്ക് ഒരു ലക്ഷം രൂപ പിഴയിട്ട് സുപ്രിംകോടതി

അതേ സമയം, തിവാരിക്ക് രോഗം ബാധിച്ചത് പ്രശ്നം ഉണ്ടാക്കില്ലെന്നും വേണ്ട മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം പറയുന്നു.

കഴിഞ്ഞ ആഴ്ച, പ്രദീപ് ദാസിനു കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ 16 സുരക്ഷാ ഉദ്യോഗസ്ഥർക്കും കൊവിഡ് പോസിറ്റീവ് ആയിരുന്നു.

Story Highlights 1 more Ram Mandir priest tests positive for COVID-19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here