തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷം

തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 242 പേരില്‍ 237 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. 310 പേര്‍ ജില്ലയിലിന്ന് രോഗമുക്തരായി. തീരമേഖലയായ ബീമാപള്ളി, ചൊവ്വര, അഞ്ച്‌തെങ്ങ് തുടങ്ങിയ മേഖലയിലുള്ളവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരിലേറെയും. അഞ്ചുതെങ്ങില്‍ മാത്രം 32 പേര്‍ക്കാണ് കൊവിഡ് പോസിറ്റീവായത്.
തീരമേഖലയ്ക്ക് പുറമെ ഗ്രാമീണ മേഖലയിലും അതിര്‍ത്തി മേഖലയിലും രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. കാട്ടാക്കട, പൂവച്ചല്‍ , വീരണകാവ്,കള്ളിക്കാട് മേഖലയില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയ്ക്കിടയാക്കുന്നു. ഉറവിടം വ്യക്തമല്ലാത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും ആശങ്ക ഇരട്ടിയാക്കുന്നു. അതിര്‍ത്തി പ്രദേശമായ പാറശാല, കാരക്കോണം, കുന്നത്തുകാല്‍ മേഖലയിലും രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണുള്ളത്. നഗരത്തില്‍ കോളനികള്‍ കേന്ദ്രീകരിച്ച് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും ആശങ്കയോടെയാണ് ജില്ലാ ഭരണകൂടം നോക്കിക്കാണുന്നത്.
സെക്രട്ടറിയേറ്റിലെ ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും, പൊലീസ് ആസ്ഥാനത്തെ എസ്‌ഐക്കും, ഡെപ്യൂട്ടി സ്പീക്കറുടെ ഗണ്‍മാനും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പുറമെ പൊലീസുകാര്‍ക്കും രോഗം സ്ഥിരീകരിക്കുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കടക്കം വെല്ലുവിളിയാവുന്നുണ്ട്. നിലവില്‍ 3354 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. 1228 പേരെ ഇന്ന് പുതുതായി നിരീക്ഷണത്തിലാക്കി. ഇതോടെ കൊവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 17837 ആയി.
Story Highlights – covid 19, coronavirus, trivandrum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here