അന്ധതയ്ക്ക് തോല്‍പ്പിക്കാനാവാത്ത ഉള്‍ക്കരുത്ത്; സിവില്‍ സര്‍വീസ് പരീക്ഷയില്‍ 804 ാം റാങ്ക് നേടി തിരുവനന്തപുരം സ്വദേശി

അന്ധതയ്ക്ക് തോല്‍പ്പിക്കാനാവാത്ത ഉള്‍ക്കരുത്തുമായി സിവില്‍ സര്‍വീസ് പരീക്ഷയില്‍ 804 ാം റാങ്ക് നേടി തിരുവനന്തപുരം സ്വദേശി ഗോകുല്‍ എസ്. കാഴ്ച പരിമിതിയെ മറികടന്ന് നിരന്തരമായ കഠിനാധ്വാനത്തിലൂടെയാണ് ഈ യുവാവ് നേട്ടം കൈവരിച്ചത്.
വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് സിവില്‍ സര്‍വീസെന്ന സ്വപ്നം തിരുവനന്തപുരം തിരുമല സ്വദേശി ഗോകുല്‍ എസ് യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. രണ്ട് കണ്ണുകള്‍ക്കും കാഴ്ചയില്ലാതിരുന്നിട്ടും ചെറുപ്രായം മുതലെ പഠനകാര്യങ്ങള്‍ മുന്‍പന്തിയിലായിരുന്നു ഗോകുല്‍. ആദ്യ ശ്രമത്തില്‍ തന്നെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച റാങ്ക് നേടി കേരളത്തിന് ഇന്ന് അഭിമാനമായി മാറിയിരിക്കുകയാണ് ഈ യുവാവ്.
കഠിനാധ്വാനവും അര്‍പ്പണമ്പോധവുമാണ് ഗോകുലിനെ ഈ നേട്ടത്തിന് അര്‍ഹനാക്കിയത്. വലിയ പിന്തുണയാണ് മാതാപിതാക്കളുടെയും അധ്യാപകരുടെയും സുഹൃത്തുക്കളുടെയും ഭാഗത്ത് നിന്നും ഉണ്ടായത്. മകന്‍ മികച്ച വിജയം നേടിയതിന്റെ സന്തോഷത്തിലാണ് ഗോകുലിന്റെ മാതാപിതാക്കള്‍. നിലവില്‍ ഇംഗ്ലീഷില്‍ പിഎച്ച്ഡി ചെയ്യുന്ന ഗോകുല്‍ ഡിഗ്രി, പിജി പരീക്ഷകളില്‍ റാങ്ക് ഹോള്‍ഡര്‍ കൂടിയാണ്.
Story Highlights – civil service examination
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here