കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല പൊലീസിന്; പ്രതിഷേധവുമായി ആരോഗ്യ സംഘടനകൾ

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പൊലീസിന് ചുമതലകൾ കൂട്ടി നൽകിയതിനെതിരെ ആരോഗ്യ പ്രവർത്തകർ. ആരോഗ്യ രംഗത്തെ പ്രമുഖ സംഘടനകൾ പ്രതിഷേധവുമായി മുന്നോട്ട് വന്നു. ഐഎംഎ, കെജിഎംഒഎ, കേരളാ ഹെൽത്ത് ഇൻസ്‌പെട്‌ക്ടേഴ്‌സ് യൂണിയൻ തുടങ്ങിയ സംഘടനകളാണ് പ്രതിഷേധം അറിയിച്ചത്.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൊലീസിനെ ഏൽപ്പിക്കുന്നത് നല്ല തീരുമാനമല്ലെന്ന് ഐഎംഎ കേരളാ ഘടകം പറഞ്ഞു. കൂടിയാലോചന നടത്താതെയുള്ള തീരുമാനമെന്നും പ്രതികരണം. ആരോഗ്യപരമായ തീരുമാനമെടുക്കേണ്ടത് ആരോഗ്യ പ്രവർത്തകരാണെന്ന് ഐഎംഎ അധികൃതർ പറഞ്ഞു. ഇതൊരു ശാസ്ത്രീയമായ തീരുമാനമല്ല. സമ്പർക്ക പട്ടിക ഉൾപ്പെടെ തയാറാക്കേണ്ടത് ആരോഗ്യ പ്രവർത്തകരാണ്. ഇതിനുള്ള പരിശീലനം ലഭിച്ചത് ആരോഗ്യ പ്രവർത്തകർക്കാണെന്നും സംഘടനകൾ വ്യക്തമാക്കി. പ്രതിഷേധം സംബന്ധിച്ച് കത്തും മുഖ്യമന്ത്രിക്ക് നൽകിയിട്ടുണ്ടെന്നാണ് വിവരം.

Read Also : കൊവിഡ് ചികിത്സയ്ക്ക് ഹൈഡ്രോക്‌സി ക്ലോറോക്വിൻ ഉപയോഗം നിർത്തിവച്ച് ലോക ആരോഗ്യ സംഘടന

എതിർപ്പുമായി ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ സംഘടനയും രംഗത്തെത്തി. ഇത് ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന തീരുമാനമാണ്. ഇതുവരെ നടത്തിയ പ്രവർത്തനങ്ങളെ അംഗീകരിക്കാത്ത തീരുമാനമെന്നും വിമർശനം. ഇക്കാലയളവിലുള്ള പ്രവർത്തനങ്ങൾ തൃപ്തികരമല്ലെന്ന് പറയുന്ന രീതിയിലുള്ള നിലപാടാണിത്. ഇത് യുക്തിരഹിതമാണിതെന്നും ആരോഗ്യ സംഘടനകൾ. പൊലീസ് ലോ ആൻഡ് ഓർഡർ സംബന്ധിച്ച പ്രവർത്തനങ്ങളാണ് നടത്തേണ്ടതെന്ന് ഐഎംഎ വ്യക്തമാക്കി.

Story Highlights covid, health workers

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top