ബെയ്‌റൂട്ടില്‍ ഉണ്ടായത് രണ്ട് സ്‌ഫോടനങ്ങളെന്ന് റിപ്പോര്‍ട്ട്; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

ലെബനോണ്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഉണ്ടായ വന്‍ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഞെട്ടിക്കുന്ന വിഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ബെയ്‌റൂട്ട് തുറമുഖത്തിലെ ഗോഡൗണിലാണ് വമ്പന്‍ പൊട്ടിത്തെറി ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. ഒട്ടേറെ പേര്‍ക്ക് പരുക്ക് പറ്റുകയും ഒട്ടേറെ വാഹനങ്ങള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

തുടക്കത്തില്‍ ചെറിയ രീതിയില്‍ ഉണ്ടാകുന്ന തീപിടുത്തം വലിയ സ്‌ഫോടനത്തിലേക്ക് നയിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. രണ്ട് സ്‌ഫോടനങ്ങളാണ് ഇവിടെ നടന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രാദേശിക സമയം ആറുമണിക്കാണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

View this post on Instagram

IS EVERYONE SAFE?

A post shared by Widad Taleb (@widadstaleb) on

Story Highlights Huge explosion Lebanese capital

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top