ചിറ്റാർ സ്വദേശി മത്തായിയുടെ മരണം; ജനറൽ ഡയറി കൈമാറ്റം ചെയ്തതിന് തെളിവുകൾ

പത്തനംതിട്ട ചിറ്റാർ സ്വദേശി മത്തായിയുടെ മരണത്തിൽ വനപാലകരുടെ പങ്കിൽ കൂടുതൽ തെളിവുകൾ. ജിഡി (ജനറൽ ഡയറി) രേഖപ്പെടുത്തിയത് ഗുരുനാഥൻ മണ്ണിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥനെന്ന് സൂചന. ജിഡി രജിസ്റ്റർ കരിങ്കുളം സ്‌റ്റേഷനിൽ എത്തിക്കാൻ ആവശ്യപ്പെട്ടതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചു. ഉദ്യോഗസ്ഥർക്കെതിരെ കുറ്റകരമായ നരഹത്യയ്ക്ക് കേസെടുത്തേക്കും. കൂടുതൽ ഉദ്യോഗസ്ഥരെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. വനപാലകരുടെ ഫോൺ രേഖകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

ഗുരുനാഥൻ മണ്ണിലെ ഉദ്യോഗസ്ഥരാണ് ജിഡി രജിസ്റ്റർ ചെയ്തത്. മാത്രമല്ല, മത്തായിയുടെ മരണത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്കും പങ്കുണ്ട്. മത്തായി മരിച്ച ദിവസം രാത്രിയോടുകൂടി ചിറ്റാർ പൊലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർ സിവിൽ ഡ്രസിൽ എത്തി ജിഡി രജിസ്റ്റർ ഇവിടെ നിന്ന് കൊണ്ട് പോകുകയുമായിരുന്നു. ഒരു സ്റ്റേഷനിലെ ജിഡി രജിസ്റ്റർ പുറത്ത് പോകരുതെന്ന് കർശന നിർദേശമുള്ള സാഹചര്യത്തിലാണ് ജിഡി കൈമാറ്റം ചെയ്തത്.

മാത്രമല്ല, മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ന്യൂനപക്ഷ മമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. വനം വകുപ്പ് മേധാവിയോട് ഇതുസംബന്ധിച്ച അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.

Story Highlights -mathai muder, GD register

m

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top