കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു

കനത്ത മഴയിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. അണക്കെട്ടിലെ ഇന്നത്തെ ജലനിരപ്പ് 117.9 അടിയാണ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കും വർധിച്ചുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് തിങ്കളാഴ്ച്ച ലഭിച്ച കനത്ത മഴയാണ് അണക്കെട്ടിലെ ജലനിരപ്പ് ഉയരാൻ കാരണം.

തിങ്കളാഴ്ച രാവിലെ 115.7 അടിയായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. ഇന്ന് രാവിലെ ജലനിരപ്പ് 117.9 അടിയിലെത്തി. ഒരു ദിവസം കൊണ്ട് 2.2 അടി വെള്ളം അണക്കെട്ടിൽ ഉയർന്നു. തമിഴ്‌നാട് 600 ഘന അടി വീതം വെള്ളം കൊണ്ടു പോകുന്നുണ്ട്.

പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഇരുപത്തിനാലു മണി ക്കുറിനുള്ളിൽ ശക്തിപ്രാപിക്കും മെന്ന് കാലവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മഴക്ക് സാധ്യത. ഇടുക്കി, പാലക്കാട് ജില്ലകളിൽ ഇന്നലെ രാത്രി മുതൽ ശക്തമായ മഴയാണ് രേഖപ്പെടുത്തുന്നത്.

Story Highlights -water level in mullaperiyar dam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top