Advertisement

വയനാട്ടില്‍ ഇന്ന് 14 പേര്‍ക്ക് കൊവിഡ്; 40 പേര്‍ക്ക് രോഗമുക്തി

August 5, 2020
1 minute Read
covid19, coronavirus, wayanad

വയനാട് ജില്ലയില്‍ ഇന്ന് 14 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 40 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 751 ആയി. ഇതില്‍ 394 പേര്‍ രോഗ മുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 356 പേരാണ് ചികിത്സയിലുള്ളത്. 338 പേര്‍ ജില്ലയിലും 18 പേര്‍ ഇതര ജില്ലകളിലുമാണ് ചികിത്സയില്‍ കഴിയുന്നത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍:

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയ രണ്ട് അമ്പലവയല്‍ സ്വദേശികള്‍ (58, 56), കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ രോഗിയുടെ കൂടെ നിന്ന വാരാമ്പറ്റ സ്വദേശി (17), മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള കാവുംമന്ദം സ്വദേശി (42), ജില്ലാ ആശുപത്രിയില്‍ രോഗിയുടെ കൂടെ നിന്ന കാവുംമന്ദം സ്വദേശി (36), വാളാട് സമ്പര്‍ക്കത്തിലുള്ള 9 വാളാട് സ്വദേശികള്‍ (5 പുരുഷന്മാരും 4 സ്ത്രീകളും) എന്നിവരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായത്.

177 പേര്‍ പുതുതായി നിരീക്ഷണത്തില്‍:

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 177 പേരാണ്. 195 പേര്‍ നിരീക്ഷണ കാലവാധി പൂര്‍ത്തിയാക്കി. നിലവില്‍ 2857 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് പ്രവേശിപ്പിച്ച 25 പേര്‍ ഉള്‍പ്പെടെ 393 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1122 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 24867 സാമ്പിളുകളില്‍ 23442 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 22691 നെഗറ്റീവും 751 പോസിറ്റീവുമാണ്.

Story Highlights covid 19, coronavirus, wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
വി എസ്‌ അവസാനമായി ജന്മനാട്ടിലെത്തി
കനത്ത മഴ പോലും വകവയ്ക്കാതെ വൻജനാവലി
സംസ്കാരം വൈകീട്ട് വലിയചുടുകാട്ടിൽ
Top