മലപ്പുറം ജില്ലയില്‍ ഇന്ന് 167 പേര്‍ക്ക് കൊവിഡ്; 139 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ

മലപ്പുറം ജില്ലയില്‍ 167 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 139 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും വ്യാപകമായി സമ്പര്‍ക്ക കേസുകള്‍ വരുന്നത് ജില്ലയെ ആശങ്കയിലാഴ്ത്തുകയാണ്. പെരുവള്ളൂര്‍ പഞ്ചായത്തിലെ കൂടുതല്‍ വാര്‍ഡുകള്‍ കണ്ടെയ്‌ന്മെന്റ് സോണാക്കി മാറ്റി. രോഗബാധയുണ്ടായതിന്റെ ഉറവിടം അറിയാത്ത 21 കേസികളാണ് ഇന്ന് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
സാമൂഹ്യ വ്യാപന ആശങ്ക നില നില്‍ക്കുന്ന ജില്ലയുടെ വിവിധ ഇടങ്ങളില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാവുകയാണ്. ഇതും കൊവിഡ് ക്ലസ്റ്ററുകള്‍ ആയി മാറുമോ എന്ന ആശങ്കയിലാണ് ജില്ലാ ആരോഗ്യ വകുപ്പ്. പെരുവള്ളൂര്‍ ഗ്രാമ പഞ്ചായത്തിലെ 5, 6, 11 വാര്‍ഡുകള്‍ കൂടി ജില്ലയില്‍ പുതുതായി കണ്ടെയ്‌ന്മെന്റ് സോണുകളാക്കി മാറ്റി. പഞ്ചായത്തിലെ 3, 12, 13, 18, 19 വാര്‍ഡുകള്‍ നേരത്തെ തന്നെ കണ്ടെയ്‌ന്മെന്റ് സോണ്‍ ആണ്. അതേസമയം, ജില്ലയില്‍ കൊവിഡ് ബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ആയിരം കടന്നു. നിലവില്‍ 1077 പേരാണ് രോഗബാധിതരായി ചികിത്സയിലുള്ളത്. 77 പേരാണ് ഇന്ന് ജില്ലയില്‍ രോഗമുക്തി നേടിയത്.
Story Highlights – covid 19, coronavirus, malapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here