വയനാട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം തോട് മുറിച്ചുകടക്കവേ ഒഴുക്കില്‍പ്പെട്ട് അഞ്ചുവയസുകാരി മരിച്ചു

വയനാട്ടില്‍ അച്ഛനും അമ്മയ്ക്കുമൊപ്പം തോട് മുറിച്ചുകടക്കവേ ഒഴുക്കില്‍പ്പെട്ട് അഞ്ചുവയസുകാരി മരിച്ചു. പൊഴുതന അച്ചൂര്‍ വേങ്ങാത്തോട് കാട്ടുനായ്ക്കാ കോളനിയിലെ ഉണ്ണിക്കൃഷ്ണന്‍ – രതി ദമ്പതികളുടെ മകള്‍ ഉണ്ണിമായയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഒഴുക്കില്‍പ്പെട്ട കുട്ടിയെ നാട്ടുകാര്‍ പൊഴുതന പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൈതക്കൊല്ലി തോട്ടില്‍ വീണാണ് അപകടം സംഭവിച്ചത്. അച്ഛനും അമ്മയ്ക്കുമൊപ്പം തോട് മുറിച്ചുകടക്കവേ കുട്ടി ഒഴുക്കില്‍പെടുകയായിരുന്നു. അച്ഛനും അമ്മയും ചേര്‍ന്ന് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. നാട്ടുകാരുടെ നേതൃത്വത്തിലാണ് കുട്ടിയെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചത്. ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. മഴയെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ വൈത്തിരിയിലും മാനന്തവാടിയിലും അടക്കം ആരംഭിച്ചിട്ടുണ്ട്.
Story Highlights – five year old girl died Wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here